Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPanurchevron_rightനാ​ടി​ന്റെ...

നാ​ടി​ന്റെ ഉ​ത്സ​വ​മാ​യി ത​ണ്ണി​മ​ത്ത​ൻ വി​ള​വെ​ടു​പ്പ്

text_fields
bookmark_border
നാ​ടി​ന്റെ ഉ​ത്സ​വ​മാ​യി ത​ണ്ണി​മ​ത്ത​ൻ വി​ള​വെ​ടു​പ്പ്
cancel
camera_alt

ക​രി​യാ​ട്‌ കാ​ഞ്ഞി​ര​ക്ക​ട​വ് വ​യ​ലി​ൽ വി​ള​വെ​ടു​ത്ത ത​ണ്ണി​മ​ത്ത​ൻ

പാ​നൂ​ർ: ഗ്രാ​മീ​ണ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യി​ൽ വി​ള​ഞ്ഞ ത​ണ്ണി​മ​ത്ത​ൻ വി​ള​വെ​ടു​പ്പ് നാ​ടി​ന്റെ ഉ​ത്സ​വ​മാ​യി. ക​രി​യാ​ട്‌ കാ​ഞ്ഞി​ര​ക്ക​ട​വ് വ​യ​ലി​ലാ​ണ് അ​ഞ്ച് ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ ശ്ര​മ​ഫ​ല​മാ​യി ആ​യി​ര​ത്തി​ലേ​റെ കി​ലോ ത​ണ്ണി​മ​ത്ത​ൻ വി​ള​വെ​ടു​പ്പ് ന​ട​ന്ന​ത്. തു​ട​ർ​ച്ച​യാ​യ മൂ​ന്നാ​മ​ത്തെ വ​ർ​ഷ​മാ​ണ് പൊ​തു​വെ പ്ര​ദേ​ശ​ത്ത് ക​ർ​ഷ​ക​ർ മ​ടി​ക്കു​ന്ന ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​യി​റ​ക്കു​ന്ന​ത്.

ക​ർ​ഷ​ക​രാ​യ എം.​എം. ഭാ​സ്ക​ര​ൻ, ക​ണ്ടോ​ത്ത് ര​വി എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ക​രി​യാ​ട് കൃ​ഷി ഓ​ഫി​സി​ൽ നി​ന്ന് പൂ​ർ​ണ സ​ഹ​ക​ര​ണം ഉ​ണ്ടാ​യ​താ​യി ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. വി​ള​വെ​ടു​പ്പി​ന്റെ ഭൂ​രി​ഭാ​ഗ​വും അ​പ്പോ​ൾ​ത​ന്നെ നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും അ​ടു​ത്ത വ​ർ​ഷം കൂ​ടു​ത​ൽ പ്ര​ദേ​ശ​ത്ത് കൃ​ഷി വ്യാ​പി​പ്പി​ക്കു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. ഇ.​കെ. മ​നോ​ജി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ എം.​ടി.​കെ. ബാ​ബു വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harvestingWatermelonpanurkannuragriculture
News Summary - Watermelon harvest as a national festival
Next Story