Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPanurchevron_rightഈ സർക്കാർ വിദ്യാലയം...

ഈ സർക്കാർ വിദ്യാലയം നാളെ തുറക്കില്ല

text_fields
bookmark_border
ഈ സർക്കാർ വിദ്യാലയം നാളെ തുറക്കില്ല
cancel
camera_alt

തൂ​വ​ക്കു​ന്ന് ടൗ​ണി​ലെ കൊ​ള​വ​ല്ലൂ​ർ ഗ​വ.​എ​ൽ.​പി സ്​​കൂ​ൾ (ഫയൽ ഫോ​ട്ടോ)


പാ​നൂ​ർ: പാ​നൂ​ർ ഉ​പ​ജി​ല്ല​യി​ൽ കു​ന്നോ​ത്തു​പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ തൂ​വ​ക്കു​ന്ന് ടൗ​ണി​ലെ കൊ​ള​വ​ല്ലൂ​ർ ഗ​വ.​എ​ൽ.​പി സ്​​കൂ​ൾ നാ​​ളെ തു​റ​ക്കി​ല്ല. കെ​ട്ടി​ട നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക കു​രു​ക്കാ​ണ്​ തി​ങ്ക​ളാ​ഴ്​​ച തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ പ​റ്റാ​താ​ക്കി​യ​ത്. പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ച് പ​ണി​ത​പ്പോ​ൾ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു​ള്ള വ​ഴി ആ​റ് സെൻറി മീ​റ്റ​റോ​ളം കു​റ​ഞ്ഞ​തി​നാ​ലാ​ണ് പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് കെ​ട്ടി​ട ന​മ്പ​ർ ല​ഭി​ക്കാ​ത്ത​തെ​ന്ന് പി.​ടി.​എ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

1906ൽ ​സ്ഥാ​പി​ക്ക​പ്പെ​ട്ട സ്​​കൂ​ൾ 2015ലാ​ണ് കൊ​ള​വ​ല്ലൂ​ർ എ​ജു​ക്കേ​ഷ​ന​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി ഏ​റ്റെ​ടു​ത്ത​ത്. പി​ന്നീ​ട് പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി ആ​ധു​നി​ക രീ​തി​യി​ലു​ള്ള പു​തി​യ കെ​ട്ടി​ടം പ​ണി​തു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കെ​ട്ടി​ട​ത്തി​ന് ഫി​റ്റ്ന​സ് ന​ൽ​കി​യെ​ങ്കി​ലും നി​യ​മ​പ്ര​കാ​രം 3.6 സെൻറി മീ​റ്റ​ർ വീ​തി​വേ​ണ്ട വ​ഴി​യു​ടെ പേ​രി​ലാ​ണ് കെ​ട്ടി​ട ന​മ്പ​ർ ല​ഭി​ക്കാ​തെ സാ​ങ്കേ​തി​ക കു​രു​ക്കി​ൽ പെ​ട്ടി​രി​ക്കു​ന്ന​ത്. ഗ്രാ​മ പ​ഞ്ചാ​യ​ത്തി​െൻറ അ​ധീ​ന​ത​യി​ലു​ള്ള ഈ ​വി​ദ്യാ​ല​യം പാ​നൂ​ർ ഉ​പ​ജി​ല്ല​യി​ലെ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളു​ള്ള സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​മാ​ണ്.

പ്രീ ​പ്രൈ​മ​റി മു​ത​ൽ നാ​ലാം ക്ലാ​സ് വ​രെ പ്ര​ദേ​ശ​ത്തെ സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ളു​ടെ മ​ക്ക​ൾ പ​ഠി​ക്കു​ന്ന വി​ദ്യാ​ല​യ​മാ​ണി​ത്.

ന​വം​ബ​ർ ഒ​ന്നി​ന​കം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഫി​റ്റ്ന​സ് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ എ​റെ​ക്കാ​ല​ത്തി​നു​ശേ​ഷം വി​ദ്യാ​ല​യ​ത്തി​ൽ വ​രാ​നൊ​രു​ങ്ങു​ന്ന നൂ​റ്റ​മ്പ​തോ​ളം കു​ഞ്ഞു​മ​ക്ക​ളു​ടെ സ്വ​പ്​​ന​ങ്ങ​ൾ​ക്കാ​ണ് ക​രി​നി​ഴ​ൽ വീ​ഴു​ന്ന​ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:government school
News Summary - This government school will not open tomorrow
Next Story