Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPanurchevron_rightപൊളിക്കുമോ പൊളിഞ്ഞ്...

പൊളിക്കുമോ പൊളിഞ്ഞ് വീഴുമോ?

text_fields
bookmark_border
Panchayat shopping complex
cancel
camera_alt

പാ​നൂ​രി​ലെ മ​ത്സ്യ മാ​ർ​ക്ക​റ്റ് കെട്ടിടം

പാ​നൂ​ർ: പാ​നൂ​രി​ലെ മ​ത്സ്യ മാ​ർ​ക്ക​റ്റ് അ​ധി​കൃ​ത​ർ പൊ​ളി​ക്കു​മോ അ​ല്ലെ​ങ്കി​ൽ പൊ​ളി​ഞ്ഞ് വീ​ഴു​മോ എ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക. പാ​നൂ​ർ ന​ഗ​ര​ത്തി​ലെ ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലെ പ​ഞ്ചാ​യ​ത്ത് ഷോ​പ്പി​ങ് കോം​പ്ല​ക്സി​ലെ മ​ത്സ്യ​മാ​ർ​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള കെ​ട്ടി​ടം പൂ​ർ​ണ​മാ​യും പൊ​ളി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​ട്ട് മാ​സ​ങ്ങ​ളാ​യി. ഈ ​കെ​ട്ടി​ടം ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലെ​ത്തി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ഇ​പ്പോ​ൾ മു​ഴു​വ​ൻ വ്യാ​പാ​രി​ക​ളെ​യും കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

എ​ന്നാ​ൽ കെ​ട്ടി​ട​ത്തി​ന് ചു​റ്റു​പാ​ടും ധാ​രാ​ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​പ​ക​ട സാ​ധ്യ​ത​യു​ള്ള ഈ ​കെ​ട്ടി​ട​ത്തി ന​ടി​യി​ലൂ​ടെ ദി​വ​സേ​ന നി​ര​വ​ധി ആ​ളു​ക​ൾ ന​ട​ന്നു പോ​കു​ന്നു​ണ്ട്. ഈ ​കെ​ട്ടി​ട​ത്തി​ൽ താ​ഴെ ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ച ന​ഗ​ര​സ​ഭ മ​ത്സ്യ മാ​ർ​ക്ക​റ്റ് ഇ​തോ​ടെ വ​ഴി​യാ​ധാ​ര​മാ​യി. പ​ക​രം സ്ഥ​ലം ല​ഭി​ക്കാ​തെ ക​ഴി​യു​ക​യാ​ണ് മ​ത്സ്യ​വ്യാ​പാ​രി​ക​ൾ.

കെ​ട്ടി​ടം എ​ന്ന് പൊ​ളി​ക്കു​മെ​ന്ന് ആ​ർ​ക്കും നി​ശ്ച​യ​മി​ല്ല. കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റാ​നു​ള്ള ഒ​രു ശ്ര​മ​വും ന​ഗ​ര​സ​ഭ ആ​രം​ഭി​ച്ചി​ട്ടു​മി​ല്ല. നാ​ലു​വ​രി​പ്പാ​ത വ​രു​ന്ന​തി​നാ​ൽ ഇ​തേ സ്ഥ​ല​ത്ത് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ക​ഴി​യി​ല്ല. പാ​നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ആ​ധു​നി​ക രീ​തി​യി​ലു​ള്ള മ​ത്സ്യ​മാ​ർ​ക്ക​റ്റ് പ​ണി​യാ​ൻ പു​തി​യ സ്ഥ​ലം ക​ണ്ടെ​ത്ത​ണ​മെ​ന്നും പൊ​ളി​ഞ്ഞു വീ​ഴാ​റാ​യ മ​ത്സ്യ​മാ​ർ​ക്ക​റ്റ് കെ​ട്ടി​ടം എ​ത്ര​യും വേ​ഗം പൊ​ളി​ച്ചു​നീ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panchayat shopping complex
News Summary - Panchayat shopping complex on the verge of collapse
Next Story