Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPanurchevron_rightപാനൂർ ജങ്ഷനിൽ ഓയിൽ...

പാനൂർ ജങ്ഷനിൽ ഓയിൽ ചോർച്ച; ഇരുചക്ര വാഹനങ്ങൾ തെന്നിവീണു

text_fields
bookmark_border
പാനൂർ ജങ്ഷനിൽ ഓയിൽ ചോർച്ച; ഇരുചക്ര വാഹനങ്ങൾ തെന്നിവീണു
cancel
camera_alt

പാ​നൂ​രി​ൽ ഓ​യി​ൽ ചോ​ർ​ച്ച​യു​ണ്ടാ​യ റോ​ഡി​ൽ ഫ​യ​ർ​ഫോ​ഴ്സ് വെ​ള്ളം പ​മ്പ് ചെ​യ്യു​ന്നു

പാനൂർ: പാനൂർ ജങ്ഷനിൽ ചമ്പാട് റോഡിൽ വാഹനത്തിൽനിന്ന് ഓയിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു. രണ്ട് ഇരുചക്രവാഹനങ്ങൾ തെന്നിവീണു. വാഹനത്തിൽനിന്ന് വീണ ബാലൻ ചെണ്ടയാട്, ആത്മിക എന്നിവർ പരിക്കുകളോടെ പാനൂർ ആശുപത്രിയിൽ ചികിത്സ തേടി.

ഫയർഫോഴ്സ് സ്ഥലത്തെത്തി വെള്ളം പമ്പ് ചെയ്ത് റോഡ് ശുചീകരിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ലക്ഷ്മണൻ, നിജീഷ്, അഖിൽ, സുരേഷ്, ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തി നടന്നത്. ചോർച്ചയുണ്ടായ വാഹനം കണ്ടെത്താൻ കഴിഞ്ഞില്ല.

Show Full Article
TAGS:Panur JunctionOil Spill
News Summary - Oil Spill at Panur Junction; Two-wheelers skidded
Next Story