Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൃക്കകൾ തകരാറിലായ യുവാവ് ചികിത്സ സഹായം തേടുന്നു

text_fields
bookmark_border
വൃക്കകൾ തകരാറിലായ യുവാവ് ചികിത്സ സഹായം തേടുന്നു
cancel
camera_alt

മനോജൻ

പാനൂർ: രണ്ട് വൃക്കകളും തകരാറിലായതിനെ തുടർന്ന് യുവാവ് ചികിത്സ സഹായം തേടുന്നു. കല്ലുവളപ്പിലെ കോങ്ങോട്ടുംചാലിൽ കൈതേരി കുണ്ടിൽ മനോജൻ (44) ആണ് ജീവിതത്തിലേക്ക് തിരിച്ചെത്താൻ ഉദാരമതികളുടെ കനിവ് കാത്തിരിക്കുന്നത്.

ബ്രെയിൻ ട്യൂമർ ബാധിച്ച ഭാര്യയുടെ ചികിത്സക്കും വാർധക്യരോഗ ബാധിതയായ അമ്മയുടെ ചികിത്സക്കും രണ്ട് പെൺകുട്ടികളുടെ പഠനത്തിനും വൻതുകയാണ് ഇതിനോടകം കുടുംബത്തിന് ചെലവഴിക്കേണ്ടി വന്നത്.

വലിയ കടബാധ്യതയിലായതിനാൽ ലക്ഷങ്ങളേറെ ചെലവുവരുന്ന ചികിത്സ പൂർത്തീകരിക്കുന്നതിനും കുടുംബത്തെ സഹായിക്കാനും നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്​കരിച്ചിട്ടുണ്ട്.

കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കരുവാങ്കണ്ടി ബാലൻ ചെയർമാനും എം.കെ. മഹീന്ദ്രൻ കൺവീനറുമായ വിവിധ രാഷ്​ട്രീയ പാർട്ടി പ്രതിനിധികളും സന്നദ്ധ സംഘടന പ്രതിനിധികളുമടങ്ങുന്ന ചികിത്സ സഹായ കമ്മിറ്റിയാണ്​ രൂപവത്​കരിച്ചത്.

സിൻഡിക്കേറ്റ്​ ബാങ്കി​െൻറ പാറാട്​ശാഖയിൽ കമ്മിറ്റിയുടെ പേരിൽ സംയുക്​ത അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്​. A/C NO. 4253201000 18 99. IFSC - No: SYNB 000 4253. ഫോൺ: 9946 068220, 8547014497.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - man with kidney problems seeks medical help
Next Story