Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പാനൂരിൽ കുഞ്ഞ്​ മരിക്കാനിടയായ സംഭവം വേദനാജനകം -മന്ത്രി; ഡോക്ടറെയും ജീവനക്കാരിയെയും സ്​ഥലംമാറ്റി
cancel
camera_alt

Representative Image

പാനൂരിൽ കുഞ്ഞ്​ മരിക്കാനിടയായ സംഭവം വേദനാജനകം -മന്ത്രി; ഡോക്ടറെയും ജീവനക്കാരിയെയും സ്​ഥലംമാറ്റി

text_fields
bookmark_border
ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെട്ട പാനൂരിൽ നവജാത ശിശു മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്

പാനൂർ (കണ്ണൂർ): പ്രസവാനന്തരം പാനൂരിൽ നവജാത ശിശു മരിക്കാനിടയായ സംഭവത്തിൽ പാനൂർ കമ്യൂണിറ്റി ഹെൽത്ത് സെൻററിലെ ഡോക്​ടറെയും ജീവനക്കാരിയെയും അന്വേഷണത്തിെൻറ ഭാഗമായി സ്ഥലം മാറ്റി. ഇവരുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന്​ പരിശോധിച്ച് കൂടുതൽ നടപടി സ്വീകരിക്കാൻ ജില്ല മെഡിക്കൽ ഓഫിസർക്ക് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിർദേശം നൽകി.

കുഞ്ഞ് മരിക്കാനിടയായ സംഭവം അത്യന്തം ദൗർഭാഗ്യകരവും വേദനജനകവുമാണ്. മതിയായ ചികിത്സ ലഭ്യമാകാത്തതാണ് മരണകാരണമെന്ന ആരോപണമുയർന്ന സാഹചര്യത്തിൽ സമഗ്രാന്വേഷണം നടത്തും. ആശുപത്രിയിലെ ജീവനക്കാർ കുറ്റക്കാരാണെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

പാനൂർ പൊലീസ് സ്​റ്റേഷന്​ സമീപത്തെ മാണിക്കോത്ത് ഹനീഫ-സമീറ ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സമീറക്ക്​ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുമ്പോഴേക്കും വീട്ടിൽവെച്ചുതന്നെ പ്രസവം നടന്നു. ഉടൻ പാനൂർ സി.എച്ച്.സിയിലെത്തി ഡോക്ടറോട് വരാൻ അഭ്യർഥിച്ചെങ്കിലും നിരസിച്ചുവെന്ന്​ ബന്ധുക്കൾ പരാതിപ്പെട്ടു. തുടർന്ന് വാക്കുതർക്കവും ബഹളവുമായി. പൊലീസും ഫയർഫോഴ്സ് അധികൃതരും ബന്ധപ്പെട്ടിട്ടും, കോവിഡ് നിയമങ്ങൾ ചൂണ്ടിക്കാട്ടി ഡോക്ടർ വീട്ടിലേക്ക് പോകാൻ തയാറായില്ല.

പിന്നീട്​ സമീപത്തെ ക്ലിനിക്കിൽ നിന്നും നഴ്സുമാരെത്തി പൊക്കിൾകൊടി മുറിച്ചുമാറ്റിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. സമീറയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടാംമാസത്തിലാണ് പ്രസവം നടന്നതെന്ന് വീട്ടുകാർ പറഞ്ഞു. ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെട്ട പാനൂരിൽ നവജാത ശിശു മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.

ഡോക്​ടറെ സ്ഥലംമാറ്റിയതിൽ പ്രതിഷേധം

ക​ണ്ണൂ​ർ: പാ​നൂ​രി​ൽ വീ​ട്ടി​ൽ പ്ര​സ​വി​ച്ച ന​വ​ജാ​ത ശി​ശു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡോ​ക്ട​റെ സ്ഥ​ലം മാ​റ്റി​യ​തി​ൽ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ.​എം.​എ), കേ​ര​ള​ ഗ​വ. മെ​ഡി​ക്ക​ൽ ഓ​ഫി​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ (കെ.​ജി.​എം.​ഒ.​എ) ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു. ത​ലേ​ദി​വ​സം പ്ര​സ​വ​വേ​ദ​ന ആ​രം​ഭി​ച്ചി​ട്ടും ആ​ശു​പ​ത്രി​യു​ടെ അ​ര കി​ലോ​മീ​റ്റ​ർ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കാ​തെ അ​ത്യാ​ഹി​തം സം​ഭ​വി​ച്ച​പ്പോ​ൾ, ഉ​ത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ച്ച ഡോ​ക്ട​റെ​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ​യും ബ​ലി​യാ​ടാ​ക്ക​രു​തെ​ന്ന്​ ഐ.​എം.​എ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​ശ​ശി​ധ​ര​നും ക​ൺ​വീ​ന​ർ ഡോ. ​രാ​ജേ​ഷും പ്ര​സ്​​താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story