Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനധികൃത ചെങ്കൽഖനനം; വള്ള്യായി നവോദയക്കുന്നിൽ മിന്നൽ റെയ്ഡ്; മൂന്ന് ലോറികൾ പിടികൂടി
text_fieldsbookmark_border
വള്ള്യായിയിലെ നവോദയ കുന്നിൽ അനധികൃത ചെങ്കൽഖനനം നടത്തുന്ന സ്ഥലത്തുനിന്ന് പിടികൂടിയ ലോറികൾ
പാനൂർ: നിർദിഷ്ട കിൻഫ്ര പാർക്കിന് അക്വയർചെയ്ത ഭൂമിയിൽ അനധികൃത ഖനനം നടത്തുന്ന വള്ള്യായി നവോദയ കുന്നിലെ സ്ഥലത്ത് മിന്നൽ റെയ്ഡ്. കണ്ണവം എസ്.ഐ മനോജ് കുമാർ, ചെറുവാഞ്ചേരി വില്ലേജ് ഓഫിസർ കെ.പി. ഉണ്ണികൃഷ്ണൻ, വില്ലേജ് അസിസ്റ്റന്റ് അജയരാജ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചക്ക് 2.30ഓടെയാണ് റെയ്ഡ് നടന്നത്. റെയ്ഡിൽ ഈ സ്ഥലത്തുനിന്നും മൂന്ന് ലോറികൾ പിടികൂടി. പിടികൂടിയ ലോറികൾ കണ്ണവം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വള്ള്യായി നവോദയ കുന്നിലെ നിർദിഷ്ട കിൻഫ്ര പാർക്ക് ഭൂമിയിൽ ഖനനം നിരോധിച്ചുകൊണ്ട് നേരത്തേ കലക്ടർ ഉത്തരവിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

