തലേശ്ശരി-മൈസൂരു റെയിൽപാത സർവേക്കായി ഹെലികോപ്ടറെത്തി
text_fieldsഹെലിബോൺ ഭൂമിശാസ്ത്ര മാപ്പിങ്ങിനുള്ള സർവേ ഹെലികോപ്ടർ കല്ലിക്കണ്ടി എൻ.എ.എം കോളജ് ഗ്രൗണ്ടിലിറങ്ങിയപ്പോൾ
പാനൂർ: തലശ്ശേരി-മൈസൂരു റെയിൽപാതയുടെ ഹെലിബോൺ ഭൂമിശാസ്ത്ര മാപ്പിങ്ങിനുള്ള സർവേയുടെ ഭാഗമായുള്ള ഹെലികോപ്ടർ കല്ലിക്കണ്ടി എൻ.എ.എം കോളജ് ഗ്രൗണ്ടിലിറങ്ങി. സർവേ ചൊവ്വാഴ്ച തുടങ്ങും.
രാവിലെ എട്ടോടെയാണ് സർവേക്ക് തുടക്കം. ഹൈദരാബാദ് ആസ്ഥാനമായ നാഷനൽ ജ്യോഗ്രാഫിക് റിസർച് ഇൻസ്റ്റിറ്റ്യൂട്ടാണ് കൊങ്കൺ റെയിൽവേ കോർപറേഷനുവേണ്ടി സർവേ ഏറ്റെടുത്തത്.
ഹെലികോപ്ടറിൽ പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിച്ച് പാതയുടെ അലൈൻമെൻറ് നിശ്ചയിച്ച ഭാഗങ്ങളിലൂടെ പറന്നാണ് സർവേ. കഴിഞ്ഞ 17ന് തുടങ്ങാനിരുന്ന സർവേ മഴ കനത്തതിനെ തുടർന്നാണ് വൈകിയത്. കാലാവസ്ഥ അനുകൂലമായാൽ 10 ദിവസത്തിനകം പൂർത്തിയാകും.

