Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാനൂരിൽ ചെയർപേഴ്സന്മാർ മത്സരത്തിനില്ല

text_fields
bookmark_border
പാനൂരിൽ ചെയർപേഴ്സന്മാർ മത്സരത്തിനില്ല
cancel

പാനൂർ: പാനൂരിൽ നിലവിലെ ചെയർപേഴ്സ​ന്മാർ മത്സരത്തിനില്ല. പകരം മുൻ പ്രസിഡൻറുമാർ രംഗത്ത്. യു.ഡി.എഫ് സ്ഥാനാർഥി പട്ടികയിൽ മുൻ പാനൂർ പഞ്ചായത്ത് പ്രസിഡൻറ്​ പെരിക്കാലി ഉസ്മാൻ, മുൻ പെരിങ്ങളം പഞ്ചായത്ത് പ്രസിഡൻറ്​ ഷീന ഭാസ്കരൻ എന്നിവരാണ് മത്സരരംഗത്തുള്ളത്.

നിലവിലെ ചെയർപേഴ്സൻ സുവർണയും മുൻ ചെയർപേഴ്സൻ കെ.വി. റംല ടീച്ചറും മത്സരത്തിനില്ല. ലീഗി​െൻറ നിലവിലെ കൗൺസിലർമാരായ വി. ഹാരിസ്, ഉമൈസ തിരുവമ്പാടി എന്നിവർ മത്സരിക്കുന്നുണ്ട്. എന്നാൽ, കോൺഗ്രസ് കൗൺസിലർമാർ ആരുംതന്നെ ഇക്കുറി മത്സരിക്കാനില്ലെന്നറിയുന്നു.

ഇതോടൊപ്പം ഇക്കുറി കോൺഗ്രസിലെയും മുസ്​ലിം ലീഗിലെയും മുതിർന്ന ഭൂരിഭാഗം നേതാക്കളും മത്സരിക്കുന്നുണ്ടെന്ന പ്രത്യേകതയും ഉണ്ട്. എൽ.ഡി.എഫ്, കോൺഗ്രസ് സ്ഥാനാർഥി പട്ടികകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - chairpersons are not contesting in panur
Next Story