പാലത്തായി പീഡനകേസ്: പുനരന്വേഷണം ആവശ്യപ്പെട്ട് സത്യഗ്രഹം
text_fieldsപാലത്തായി പീഡനകേസ് പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മൈനോറിറ്റി ഡിപ്പാർട്മെൻറ് തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സത്യഗ്രഹം ഡി.സി.സി ജനറൽ സെക്രട്ടറി എം.പി. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്യുന്നു
തലശ്ശേരി: പാലത്തായി പീഡനകേസ് പുനരന്വേഷണം നടത്തുക, പോക്സോ വകുപ്പ് ചേർത്ത് പുതിയ കുറ്റപത്രം സമർപ്പിക്കുക, വിദ്യാർഥിനിക്ക് നീതിനിഷേധിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്തുകളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മൈനോറിറ്റി ഡിപ്പാർട്മെൻറ് തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് സത്യഗ്രഹം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എം.പി. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് ചെയർമാൻ എം. നസീർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്മെൻറ് ജില്ല ചെയർമാൻ എം.പി. അസൈനാർ, പി.വി. രാധാകൃഷ്ണൻ, കെ.ഇ. പവിത്രരാജ്, ഷാജി എം. ചൊക്ലി, ഗോഡ്ഫ്രഡ്, എം.പി. സുധീർ ബാബു, കെ.എസ്. ശ്രീനിവാസൻ, കെ. സജീവൻ, ഗുലാം എന്നിവർ സംസാരിച്ചു.