Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലാപ്പറമ്പ് ട്രെഞ്ചിങ് ഗ്രൗണ്ട്; ട്രയൽ റൺ രണ്ടാഴ്ചക്കകം

text_fields
bookmark_border
മൈനിങ്ങിലൂടെ 98 സെന്റ് ഭൂമി വീണ്ടെടുക്കാനാകും
പാലാപ്പറമ്പ് ട്രെഞ്ചിങ് ഗ്രൗണ്ട്; ട്രയൽ റൺ രണ്ടാഴ്ചക്കകം
cancel
Listen to this Article

കൂത്തുപറമ്പ്: നഗരസഭയിലെ പാലാപ്പറമ്പ് ട്രെഞ്ചിങ് ഗ്രൗണ്ടിലെ ബയോ മൈനിങ്ങിന്റെ ഭാഗമായുള്ള ട്രയൽ റൺ രണ്ടാഴ്ചക്കകം ആരംഭിക്കും. മാലിന്യം നീക്കുന്ന പ്രവൃത്തികൾ കഴിഞ്ഞ വർഷം നവംബർ അവസാനത്തോടെ ആരംഭിച്ചിരുന്നു. കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ല്യു.എം.പി)യിൽ ഉൾപ്പെടുത്തി നടത്തുന്ന ബയോ മൈനിങ്ങിലൂടെ 98 സെന്റ് ഭൂമി വീണ്ടെടുക്കാനാവും. 22473.95 മീറ്റർ ക്യൂബ് മാലിന്യമാണ് ബയോമൈനിങ് നടത്തി ഇവിടെനിന്ന് നീക്കുന്നത്.

3.33 കോടി രൂപയാണ് പദ്ധതിക്ക് ചെലവ്. മഹാരാഷ്ട്രയിലെ നാഗ്പൂർ ആസ്ഥാനമായ എസ്.എം.എസ് എന്ന ഏജൻസിയാണ് ബയോമൈനിങ് പ്രവൃത്തികൾ ഏറ്റെടുത്തിരിക്കുന്നത്. നിലവിൽ മാലിന്യങ്ങൾ വേർതിരിക്കുന്നതിനുള്ള പ്രാഥമിക ജോലികളാണ് നടക്കുന്നത്. മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ മാലിന്യക്കൂന ഇളക്കി മറിച്ചാണ് മാലിന്യം കണ്ടെത്തുന്നത്. പ്ലാസ്റ്റിക്കും ചില്ലുകളുമാണ് മാലിന്യങ്ങളിൽ ഏറിയ പങ്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Palaparamba Trenching Ground; Trial run within two weeks
Next Story