Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightpage lead കണ്ണൂർ...

page lead കണ്ണൂർ കോർപറേഷൻ: ആദ്യ യോഗത്തിൽ തന്നെ ബഹളം

text_fields
bookmark_border
കണ്ണൂർ: കോർപറേഷൻ കൗൺസിലി​ൻെറ ആദ്യ യോഗത്തിൽ തന്നെ ഭരണ പ്രതിപക്ഷ ബഹളം. യോഗത്തിനുമുമ്പ്​ മേയർ നടത്തിയ ആമുഖ പ്രസംഗത്തിൽ, കോർപറേഷ​ൻെറ പല പദ്ധതികൾക്കും സർക്കാർ അനുമതി നൽകുന്നില്ലെന്നും ഫണ്ട്​ തിരിച്ചുപിടിക്കുകയാണെന്നും ഇത്​ പദ്ധതി നടത്തിപ്പിനെ ബാധിക്കുന്നതായും പറഞ്ഞതാണ്​ ബഹളത്തിന്​ കാരണമായത്​. മേയറുടെ പരാമർശം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന്​ സി.പി.എമ്മിലെ ടി. രവീന്ദ്രൻ പറഞ്ഞു. ​ െഎക്യത്തോടെ മുന്നോട്ടുപോകേണ്ടതിനു പകരം രാഷ്​ട്രീയം കാണിക്കുന്നതാണ്​ മേയറുടെ പരാമർ​ശമെന്ന്​ സി.പി.എമ്മിലെ എൻ. സുകന്യയും അഡ്വ. പി.കെ. അൻവറും പറഞ്ഞു. ഇതോടെ കോൺഗ്രസി​െല അഡ്വ. മാർട്ടിൻ ജോർജും പി.കെ. രാഗേഷും രംഗത്തെത്തി. ഇതോടെയാണ്​ അൽപസമയം യോഗം ബഹളത്തിൽ കലാശിച്ചത്​. ക്ഷേമ പെൻഷനിൽ നിന്ന്​ ഉപഭോക്​താക്കളെ കുറക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന പി.കെ. രാഗേഷി​ൻെറ പരാമർശത്തിനെതിരെയും എൻ. സുകന്യ ഉൾപ്പെടെ പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തിയതും ബഹളത്തിലേക്ക്​ നയിച്ചു. അമൃത്​ പദ്ധതിയിൽ ഉൾപ്പെടുത്തി കോർപറേഷൻ പരിധിയിൽ സ്​ഥാപിച്ച പൈപ്പ്​ പൊട്ടി വെള്ളം പാഴാകുന്നത്​ വ്യാപക പരാതിക്ക്​ ഇടയാക്കുന്നതായി മേയർ ടി.ഒ. മോഹനൻ ​പറഞ്ഞു. ഇക്കാര്യത്തിൽ ഗൗരവത്തിലുള്ള ഇടപെടൽ ഉണ്ടാകേണ്ടതുണ്ടെന്ന്​ വ്യക്​തമാക്കിയ മേയർ, ബന്ധപ്പെട്ട ഉദ്യോഗസ്​ഥരുടെ യോഗം തിങ്കളാഴ്​ച രാവിലെ 11 മണിക്ക്​ വിളിച്ചു ചേർത്തിട്ടുണ്ടെന്നും പറഞ്ഞു. മേയർ അഡ്വ.ടി.ഒ. മോഹന​ൻെറ അധ്യക്ഷതയിലാണ്​ ആദ്യ യോഗം നടന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story