പടിയൂർ പഞ്ചായത്തിൽ സർക്കാറിനെതിരെ പ്രമേയം; യു.ഡി.എഫ് ബഹിഷ്കരിച്ചു
text_fieldsസർക്കാറിനെതിരെ പ്രമേയം പാസാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് പടിയൂർ പഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് പ്രതിഷേധിക്കുന്നു
ഇരിട്ടി: തദ്ദേശ ഭരണസ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് സർക്കാറിനെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് പടിയൂർ പഞ്ചായത്ത് ഭരണസമിതിയോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു. പ്രമേയം രാഷ്ട്രീയപ്രേരിതമാണെന്ന് യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. പ്രമേയം യുഡി.എഫ് സർക്കാറിനെ കരിതേച്ച് കാണിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും യു.ഡി.എഫ് അംഗങ്ങളായ കെ.പി. ബാബു, ലിസമ്മ വർഗീസ്, ഷഹന രാജീവ്, കെ.എ. ഉമ്മർ, കെ.വി. നൈലോഫർ എന്നിവർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

