Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2022 4:15 AM GMT Updated On
date_range 28 Aug 2022 4:15 AM GMT18 റസ്റ്റാറന്റുകളിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു
text_fieldscamera_alt
റസ്റ്റാറന്റുകളിൽനിന്ന് പിടിച്ചെടുത്ത പഴകിയ ഭക്ഷണം
കണ്ണൂർ: കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ റസ്റ്റാറന്റുകളിൽ നടത്തിയ പരിശോധനയിൽ 18 കടകളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു.ഈ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. തിരക്കേറിയ ഓണക്കാലത്ത് ശുചിത്വം ഉറപ്പുവരുത്തുന്നതിനാണ് കോർപറേഷൻ ആരോഗ്യവിഭാഗം ഇത്തരത്തിൽ പരിശോധന നടത്തുന്നത്. പരിശോധന വരുംദിവസങ്ങളിലും തുടരും.
പരിശോധനക്ക് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എം.പി. രാജേഷ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.കെ. പ്രകാശൻ, പ്രേമരാജൻ, ജിതേഷ് ഖാൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി. സജില, എസ്. സതീഷ്, ഉദയകുമാർ, ജൂന റാണി, രാധിക ദേവി, ലിജിന, അജീർ, ജൂലി എന്നിവർ നേതൃത്വം നൽകി.
Next Story