ഓപറേഷൻ തൂഫാൻ: ജില്ലയിൽ അറസ്റ്റിലായത് 132 പേർ, രജിസ്ടർ ചെയ്തത് 111 കേസ്
text_fieldsകണ്ണൂർ: ഓപറേഷൻ തൂഫാനിൽ കണ്ണൂർ സിറ്റിയിൽ ഇതിനകം അറസ്റ്റിലായത് 132 പേർ. കോട്പ ഒഴികെ 111 എൻ.ഡി.പി.എസ് കേസുകളും രജിസ്ടർ ചെയ്തിട്ടുണ്ട്. ഇതിൽ 19 പേരെ റിമാൻഡ് ചെയ്തു. ആകെ പിടിച്ചെടുത്ത എം.ഡി.എം.എ 385.193 ഗ്രാമും കഞ്ചാവിൽ 40109.758 ഗ്രാമും കഞ്ചാവ് ബീഡി-79 ഗ്രാമും ഉപയോഗിക്കവേ പിടിച്ചത് നാലു ഗ്രാമും ഹഷീഷ് ഓയിൽ 38 ഗ്രാമും കഞ്ചാവുചെടി നാലും ബ്രൗൺ ഷുഗർ 1.695 ഗ്രാമുമാണ്.
ജൂൺ രണ്ടു മുതൽ ജൂലൈ രണ്ടുവരെയുള്ള കാലയളവിലേതാണ് ഈ കണക്ക്. ബംഗളൂരു, മംഗളൂരു, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് അതിർത്തി കടന്നുവരുന്ന രാസലഹരികൾ തടയാൻ കണ്ണൂർ സിറ്റി, റൂറൽ പൊലീസ് ജില്ലകളിലെ മിക്ക സ്റ്റേഷനുകളിലും പരിശോധന ശക്തമായി തുടരുകയാണ്. ലഹരി വിൽപനയെക്കുറിച്ച് വിവരങ്ങൾ നൽകാൻ ജില്ല തൂഫാൻ കൺട്രോൾ റൂം നമ്പറായ 9497932508 എന്ന നമ്പറും സജ്ജമാക്കിയിട്ടുണ്ട്.
കഞ്ചാവും മദ്യവും: മൂന്നു പേർ അറസ്റ്റിൽ
കണ്ണൂര്‍: കണ്ണൂര്‍ റേഞ്ച് എക്സൈസ് കഞ്ചാവും മദ്യവും പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്നുപേർ അറസ്റ്റിൽ. ചിറക്കലിലെ ശ്രീജിഷ് സുജിത്തിനെ (19) നെ ഇന്‍സ്പെക്ടര്‍ അക്ഷയ്യുടെ നേതൃത്വത്തില്‍ അഞ്ച് ഗ്രാം കഞ്ചാവ് സഹിതം പിടികൂടി. പള്ളിക്കുന്ന്, ചിറക്കല്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. നാല് ലിറ്റര്‍ മദ്യവുമായി അഴീക്കോട് നോര്‍ത്തിലെ കെ.വിദ്യാധരനെയും (63), അഴീക്കോട് സൗത്തിലെ കെ.അഫ്സലിനെയും (34) അറസ്റ്റ് ചെയ്തു.
പാറക്കണ്ടിയില്‍ വെച്ചാണ് അസി. ഇന്‍സ്പെക്ടര്‍ ടി.സന്തോഷ്, പ്രിവന്റിവ് ഓഫിസര്‍ സി.കെ.ബിജു എന്നിവരുടെ നേതൃത്വത്തില്‍ ഇരുവരെയും പിടി കൂടിയത്. അസി. ഇന്‍സ്പെക്ടര്‍മാരായ സി.പി.ഷനില്‍കുമാര്‍, എം.കെ.സന്തോഷ്, പ്രിവന്റിവ് ഓഫിസര്‍മാരായ വി.നിഷാദ്, സുജിത്ത്, സിവില്‍ ഓഫിസര്‍മാരായ ഷിംന, പി.ഷജിത്ത്, ഒ.വി.ഷിബു എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
