Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓപറേഷൻ സ്ക്രീൻ; 1,96,000 പിഴയീടാക്കി
text_fieldsbookmark_border
കണ്ണൂർ: ജില്ലയിൽ കൂളിങ് സ്റ്റിക്കറുകളും കർട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെ പരിശോധന തുടരുന്നു. രണ്ടുദിവസത്തിനിടെ 1,96,000 പിഴയീടാക്കി.
ചൊവ്വാഴ്ച മാത്രം 102 വാഹനങ്ങൾ പിടികൂടി. 66,500 രൂപ പിഴ ഈടാക്കി. ഓപറേഷൻ സ്ക്രീൻ എന്ന പേരിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയിൽ ഒരു എം.വി.ഐയും രണ്ട് എ.എം.വി.ഐമാരും അടങ്ങുന്ന ആറ് സംഘങ്ങളാണ് പങ്കെടുത്തത്.
വാഹനങ്ങളുടെ ഗ്ലാസുകളിൽ മറച്ച കർട്ടനുകളും കൂളിങ് സ്റ്റിക്കറുകളും പിടികൂടി നടപടിയെടുത്തു. തിങ്കളാഴ്ച 1,29,500 രൂപ പിഴയീടാക്കിയിരുന്നു. പരിശോധന വരും ദിവസങ്ങളിലും തുടരും.
Next Story

