ഓൺലൈൻ തട്ടിപ്പ് ‘തുടരും’
text_fieldsകണ്ണൂര്‍: ഫർണിച്ചര്‍, കസ്റ്റമര്‍ കെയര്‍...തുടങ്ങി വിവിധ പേരുകളിൽ ഓൺലൈൻ പണം തട്ടൽ തുടരുന്നു. ഫെയ്സ്ബുക്ക് പരസ്യം കണ്ട് ഫർണിച്ചര്‍ വാങ്ങാന്‍ നല്കിയ പണം നഷ്ടപ്പെട്ടു. പിണറായിലെ യുവാവിന്റെ 20,000 രൂപയാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ കവര്‍ന്നത്. പണം നല്‍കിയെങ്കിലും പിന്നീട് ഫർണിച്ചര്‍ നല്‍കാതെ ചതിക്കുകയായിരുന്നു. വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച് അക്കൗണ്ട് വിവരങ്ങളും ഒ.ടി.പി നമ്പറും കൈക്കലാക്കി കണ്ണൂര്‍ സിറ്റി സ്വദേശിയുടെ 8,994 രൂപ തട്ടിയെടുത്തു.
കണ്ണൂര്‍ ടൗണിലെ യുവാവിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 4200 രൂപ തട്ടിപ്പുകാര്‍ കവര്‍ന്നു. സമ്മതമില്ലാതെ അക്കൗണ്ടില്‍ നിന്ന് പണം കവരുകയായിരുന്നു. വാട്സ് ആപ്പ് പാര്‍ട്ട്ടൈം ജോലിക്ക് ശ്രമിച്ച വളപട്ടണത്തെ യുവതിക്ക് 6,340 രൂപ നഷ്ടപ്പെട്ടു. പ്രതികളുടെ നിര്‍ദേശപ്രകാരം ഇവര്‍ വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചുനല്‍കുകയായിരുന്നു. സംഭവങ്ങളില്‍ കണ്ണൂര്‍ സൈബര്‍ സ്റ്റേഷന് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

