Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇ​ല​ക്ട്രോ​ണി​ക്‌​സ്...

ഇ​ല​ക്ട്രോ​ണി​ക്‌​സ് ക​ട​യി​ൽ വ​ൻ മോ​ഷ​ണം

text_fields
bookmark_border
ഇ​ല​ക്ട്രോ​ണി​ക്‌​സ് ക​ട​യി​ൽ  വ​ൻ മോ​ഷ​ണം
cancel
camera_alt

മോ​ഷ്ടാ​ക്ക​ൾ കു​ത്തി​തു​റ​ന്ന ഇ​ല​ക്ട്രോ​ണി​ക്‌​സ് ക​ട​യു​ടെ ഷ​ട്ട​റി​ന്റെ ഭാ​ഗം ഇ​രി​ട്ടി എ​സ്.​ഐ

എ. ​ഷ​റ​ഫു​ദ്ദീ​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു

ഇ​രി​ട്ടി: ഇ​രി​ട്ടി ടൗ​ണി​ലെ ഇ​ല​ക്ട്രോ​ണി​ക്‌​സ് ക​ട​യി​ൽ വ​ൻ മോ​ഷ​ണം. ഐ​ഫോ​ണു​ക​ൾ അ​ട​ക്കം 18 ല​ക്ഷം രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​വ​ർ​ന്നു. ഇ​രി​ട്ടി പ​യ​ഞ്ചേ​രി മു​ക്കി​ലെ ഇ-​പ്ലാ​ന​റ്റി​ലാ​ണ് മോ​ഷ​ണം. ഡോ​ഗ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച 2.30നും 3.30​നു​മി​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മ​ണി​യോ​ടെ ജീ​വ​ന​ക്കാ​ർ ഷോ​റൂം തു​റ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഷ​ട്ട​ർ പൊ​ളി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഷോ​പ്പി​നു​ള്ളി​ലെ​യും സ​മീ​പ​ത്തെ​യും നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മൂ​ന്നു പേ​രാ​ണ് മോ​ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​തെ​ന്ന് വ്യ​ക്ത​മാ​യി. ര​ണ്ടു പേ​ർ മു​ഖം​മൂ​ടി ധ​രി​ച്ച​താ​യും ക​ണ്ടെ​ത്തി. ഒ​രാ​ളു​ടെ രൂ​പം വ്യ​ക്ത​മാ​യി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടി​ല്ല.

ഷ​ട്ട​റി​ന്റെ ന​ടു​ഭാ​ഗം ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ ക​ട​ക്കു​ള്ളി​ൽ ക​ട​ന്ന​ത്. തു​ട​ർ​ന്ന് പ​ണം സൂ​ക്ഷി​ക്കു​ന്ന കൗ​ണ്ട​റി​നും തൊ​ട്ട​ടു​ത്തു​ള്ള മൊ​ബൈ​ൽ വി​ൽ​പ​ന വി​ഭാ​ഗ​ത്തി​ലും എ​ത്തി. മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ ക​വ​റു​ക​ൾ തു​റ​ന്ന് ഫോ​ണു​ക​ൾ മാ​ത്രം എ​ടു​ത്തു​മാ​റ്റി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ഐ​ഫോ​ണു​ക​ളും മ​റ്റു ഫോ​ണു​ക​ളു​മാ​ണ് മോ​ഷ​ണം പോ​യ​ത്. ഇ​ല​ക്ട്രോ​ണി​ക്‌​സ് ക​ട​യു​ടെ മു​ന്നി​ലാ​യി 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ട്രോ​ൾ പ​മ്പും ഹോ​ട്ട​ലും ഉ​ണ്ട്.

ഷോ​പ്പി​നു മു​ന്നി​ൽ ഓ​ഫ​റു​ക​ൾ വാ​ഗ്ദാ​നം ന​ൽ​കി​യ ക​മാ​നം സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തി​നെ മ​റ​യാ​ക്കി​യാ​ണ് ഷ​ട്ട​ർ ത​ക​ർ​ത്ത​തെ​ന്ന് സം​ശ​യി​ക്കു​ന്നു. മോ​ഷ്ടാ​ക്ക​ൾ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രു ബാ​ഗ് മ​ണ​ത്ത് പൊ​ലീ​സ് നാ​യ ത​വ​ക്ക​ൽ കോം​പ്ല​ക്സ് വ​രെ എ​ത്തി​യെ​ങ്കി​ലും പി​ന്നി​ട് തി​രി​ച്ചു​വ​ന്നു. മോ​ഷ്ടി​ച്ച ഫോ​ണു​ക​ളു​മാ​യി ക​വ​ർ​ച്ച സം​ഘം ഇ​രി​ട്ടി ടൗ​ൺ ഭാ​ഗ​ത്തേ​ക്കാ​ണ് നീ​ങ്ങി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു.

ഇ​രി​ട്ടി ഡി​വൈ.​എ​സ്.​പി പി. ​രാ​ജേ​ഷ്, സി.​ഐ വി. ​സി​ജി​ത്ത്, എ​സ്.​ഐ കെ. ​ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stolenkannurelectronics store
News Summary - One stolen from electronics store
Next Story