ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഒറ്റയാള്‍ സമരം
text_fieldsഇന്ധന വിലവര്‍ധനവിനെതിരെ റഫീക്കിെൻറ പ്രതിഷേധം
മട്ടന്നൂര്‍: പെട്രോള്‍- ഡീസല്‍ വില വര്‍ധന എല്ലാ മേഖലയെയും തലോടിക്കൊണ്ടിരിക്കുകയാണ്. കോവിഡിെൻറ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനിരിക്കെ വീണ്ടും വീണ്ടുമുള്ള വിലവര്‍ധന സാധാരണക്കാരെയും പിടികൂടുന്ന സാഹചര്യത്തില്‍ മട്ടന്നൂരില്‍ വ്യത്യസ്തമായ ഒറ്റയാള്‍ സമരവുമായി ഓട്ടോറിക്ഷ തൊഴിലാളി.
പെട്രോള്‍ പമ്പുകളില്‍ കാണുന്ന മെഷീനിെൻറ രൂപം ധരിച്ചാണ് ടൗണിലൂടെ നടന്ന് പ്രതിഷേധം രേഖപ്പെടുത്തിയത്. മട്ടന്നൂരിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ റഫീക്കാണ് വേറിട്ട സമരവുമായി രംഗത്തെത്തിയത്. ഓട്ടോ ഓടിക്കിട്ടുന്ന വരുമാനം കൊണ്ടുവേണം കുടുംബം പുലത്താന്‍.
എല്ലാറ്റിനും പ്രതികരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ധന വിലവര്‍ധനവിനെതിരെ സജീവ പ്രക്ഷോഭങ്ങളില്‍ കാണാതായതോടെയാണ് റഫീഖ് ഒറ്റയാള്‍ സമരത്തിനിറങ്ങിയത്.