തെരുവുനായ് ശല്യത്തിനെതിരെ ഒറ്റയാൾ പ്രതിഷേധം
text_fieldsതെരുവുനായയുടെ ആക്രമം നിയന്ത്രിക്കാൻ നടപടി
സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിന് മുന്നിൽ
മരത്തിൽ കയറി ഒറ്റയാൾ പ്രതിഷേധം നടത്തുന്ന
ചിത്രകാരൻ സുരേന്ദ്രൻ കൂക്കാനം
കണ്ണൂർ: തെരുവുനായുടെ ആക്രമണം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിനു മുന്നിൽ ഒറ്റയാൾ പ്രതിഷേധം. ചിത്രകാരൻ സുരേന്ദ്രൻ കൂക്കാനമാണ് പ്രതിഷേധവുമായെത്തിയത്. ബുധനാഴ്ച രാവിലെ കലക്ടറേറ്റിനു മുന്നിലെ മരത്തിൽ ചങ്ങലയുമായി ഓടിക്കയറിയാണ് പ്രതീകാത്മക പ്രതിഷേധം സുരേന്ദ്രൻ കൂക്കാനം തീർത്തത്. ഒരു കൈയിൽ ബന്ധിച്ച ചങ്ങലയുടെ മറുവശം മരത്തിൽ കെട്ടി. തെരുവുനായുടെ ശല്യംമൂലം മരത്തിൽ ഓടിക്കയറിയതാണ് താനെന്ന് സുരേന്ദ്രൻ പറഞ്ഞു. തന്നെപ്പോലെ നിരവധി പേർ നായ്ശല്യം സഹിക്കാൻ വയ്യാതെ ഇതുപോലെ കുടുങ്ങിപ്പോവുന്നുണ്ടെന്നും ഇതിനെതിരെ ശാസ്ത്രീയമായി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

