Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓണം തിരക്ക്: നഗരത്തിൽ...

ഓണം തിരക്ക്: നഗരത്തിൽ ഇന്നുമുതൽ ട്രാഫിക് ക്രമീകരണം

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: ഓ​ണം പ്ര​മാ​ണി​ച്ച് ബു​ധ​നാ​ഴ്ച മു​ത​ൽ ന​ഗ​ര​ത്തി​ൽ ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. പൊ​തു​ജ​ന​ങ്ങ​ളും ബ​സ് ജീ​വ​ന​ക്കാ​രും ഓ​ട്ടോ-​ടാ​ക്സി​ക്കാ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മേ​യ​ർ അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ലെ ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ​മാ​സം 14ന് ​ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗം വി​ളി​ക്കു​ക​യും ഇ​തി​ൽ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കും പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ളും ച​ർ​ച്ച​യാ​യി​രു​ന്നു.

ഇ​തി​ന്റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള മാ​റ്റം. ന​ഗ​ര​പ​രി​ധി​യി​ലെ സ്ക്രാ​പ് ക​ട​ക​ൾ​ക്ക് മു​ന്നി​ലു​ള്ള സാ​ധ​ന​ങ്ങ​ൾ നീ​ക്കം​ചെ​യ്യു​ന്ന​തി​നും കാ​ൽ​ന​ട​ക്കാ​ർ​ക്കും ഗ​താ​ഗ​ത​ത്തി​നും ത​ട​സ്സ​മാ​യി ന​ഗ​ര​ത്തി​ലെ വ​ർ​ക് ഷോ​പ്പി​ന് പു​റ​ത്ത് നി​ർ​ത്തി​യി​ട്ടു​ള്ള വാ​ഹ​നം നീ​ക്കം ചെ​യ്യു​ന്ന​തി​നും പൊ​ലീ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, റോ​ഡു​ക​ൾ തി​രി​ച്ച് പാ​ർ​ക്കി​ങ്, നോ ​പാ​ർ​ക്കി​ങ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള ലി​സ്റ്റ്, സ്കെ​ച്ച് എ​ന്നി​വ ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കാ​ൻ ആ​ർ.​ടി.​ഒ, ട്രാ​ഫി​ക് പൊ​ലീ​സ് എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ഓ​ണം സീ​സ​ൺ ക​ഴി​യും വ​രെ പ്ലാ​സ ജ​ങ്ഷ​ൻ മു​ത​ൽ റെ​യി​ൽ​വേ മു​ത്ത​പ്പ​ൻ ക്ഷേ​ത്രം മു​ൻ​വ​ശം വ​ഴി താ​വ​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡ് എ​ൻ​ട്രി​വ​രെ വ​ൺ​വേ​യാ​ക്കു​ന്ന​തി​നും താ​വ​ക്ക​ര​യി​ൽ​നി​ന്ന് പ്ലാ​സ​യി​ലേ​ക്കു​ള്ള വ​ഴി നോ​എ​ൻ​ട്രി ആ​ക്കി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡ് വ​ഴി എ​സ്.​ബി.​ഐ ജ​ങ്ഷ​ൻ വ​ഴി ഗ​താ​ഗ​തം ക്ര​മീ​ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പ​യ്യാ​മ്പ​ലം ബീ​ച്ച് റോ​ഡ് സൈ​ഡി​ലു​ള്ള പാ​ർ​ക്കി​ങ് ഒ​ഴി​വാ​ക്കു​ന്ന​തി​നും വാ​ഹ​ന​ങ്ങ​ളെ പേ ​പാ​ർ​ക്കി​ങ് ചെ​യ്യി​പ്പി​ക്കു​ന്ന​തി​നും വ​ൺ​വേ​യാ​ക്കു​ന്ന​തി​നും തീ​രു​മാ​ന​മു​ണ്ട്.

ഓ​ണം ക​ഴി​യും​വ​രെ ക​ന്റോ​ൺ​മെൻറ് ഏ​രി​യ​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളും പ്ര​ഭാ​ത് ജ​ങ്ഷ​ൻ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള സ്ഥ​ല​വും സെൻറ് മൈ​ക്കി​ൾ​സി​ന് മു​ന്നി​ലു​ള്ള ഗ്രൗ​ണ്ടും പാ​ർ​ക്കി​ങ്ങി​ന് അ​നു​വ​ദി​ക്കു​ന്ന​തി​ന് ക​ന്റോ​ൺ​മെൻറു​മാ​യി ച​ർ​ച്ച ചെ​യ്യും. ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്രീ​പെ​യ്ഡ് ഓ​ട്ടോ-​ടാ​ക്സി സം​വി​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് റെ​യി​ൽ​വേ​ക്ക് ക​ത്ത് ന​ൽ​കും.

ന​ഗ​ര​ത്തി​ലു​ള്ള ഡി​വൈ​ഡ​റു​ക​ളി​ൽ രാ​ത്രി വ്യ​ക്ത​മാ​യി കാ​ണു​ന്ന​വി​ധ​ത്തി​ൽ റി​ഫ്ല​ക്ട​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് ട്രാ​ഫി​ക്കി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ അ​ഡ്വ. പി. ​ഇ​ന്ദി​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പൊ​ലീ​സ് ക​മീ​ഷ​ണ​ർ ബി.​വി. വി​ജ​യ​ഭാ​ര​ത് റെ​ഡ്ഡി, എ.​സി.​പി വി.​വി. മ​നോ​ജ്, ആ​ർ.​ടി.​ഒ ഇ.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്രാ​ഫി​ക് എ​സ്.​ഐ കെ.​പി. അ​ബ്ദു​ൽ നാ​സ​ർ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തി​രു​ന്നു.

പാ​ർ​ക്കി​ങ്

  • ഓ​ണം സീ​സ​ൺ ക​ഴി​യും​വ​രെ ദ​യ മെ​ഡി​ക്ക​ൽ​സ് ഗ്രൗ​ണ്ട്, മു​നി​സി​പ്പ​ൽ സ്കൂ​ൾ ഗ്രൗ​ണ്ട്, ക​ല​ക്ട​റേ​റ്റ് മൈ​താ​നം, നി​ക്ഷാ​ൻ ഇ​ല​ക്ട്രോ​ണി​ക്സ് ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യാം.
  • പാ​മ്പ​ൻ മാ​ധ​വ​ൻ റോ​ഡി​ൽ ജൂ​ബി​ലി ഹാ​ളി​ന് മു​ൻ​വ​ശം മു​ത​ൽ മു​ന്നോ​ട്ടു​ള്ള വീ​തി​കൂ​ടി​യ സ്ഥ​ല​ത്ത് ഓ​ണം സീ​സ​ണി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യാം.
  • ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മ​ൾ​ട്ടി​ലെ​വ​ൽ കാ​ർ പാ​ർ​ക്കി​ങ്ങി​ൽ 31വ​രെ ഫ്രീ​യാ​യി പാ​ർ​ക്ക് ചെ​യ്യാം.
  • ഓ​ണം ക​ഴി​യും​വ​രെ എ​സ്.​ബി.​ഐ​യി​ൽ​നി​ന്ന് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കും പാ​മ്പ​ൻ മാ​ധ​വ​ൻ റോ​ഡി​ലും വ​ൺ​സൈ​ഡ് പാ​ർ​ക്ക് ചെ​യ്യാം.
  • കോ​ട​തി പ​രി​സ​ര​ത്ത് നി​ർ​മാ​ണ​പ്ര​വൃ​ത്തി തീ​രു​ന്ന​തു​വ​രെ പാ​ർ​ക്ക് ചെ​യ്യാം.
  • പ്ലാ​സ ബ​സ് സ്റ്റാ​ൻ​ഡ് ക​ഴി​ഞ്ഞ് എ​സ്.​ബി.​ഐ​ക്ക് സ​മീ​പ​മു​ള്ള പ​ള്ളി​വ​രെ ഒ​രു​ഭാ​ഗം പാ​ർ​ക്ക് ചെ​യ്യാം.

നോ ​പാ​ർ​ക്കി​ങ്

  • പാ​മ്പ​ൻ മാ​ധ​വ​ൻ റോ​ഡി​ൽ ജൂ​ബി​ലി ഹാ​ളി​ന് മു​ൻ​വ​ശം മു​ത​ൽ മു​ന്നോ​ട്ടു​ള്ള വീ​തി​കൂ​ടി​യ സ്ഥ​ല​ത്തെ ബ​സ്, ലോ​റി പാ​ർ​ക്ക് ചെ​യ്യ​രു​ത്.
  • ജൂ​ബി​ലി ഹാ​ൾ സൈ​ഡ്, സ​ന്നി​ധാ​ൻ റോ​ഡ്, സൂ​ര്യ സി​ൽ​ക്സ്, രാ​മാ​ന​ന്ദ ഓ​യി​ൽ മി​ൽ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ബ​സ് പാ​ർ​ക്ക് ചെ​യ്യ​രു​ത്.
  • എ.​കെ.​ജി ഹോ​സ്പി​റ്റ​ലി​ന് മു​ൻ​വ​ശ​ത്ത് ആം​ബു​ല​ൻ​സ് പാ​ർ​ക്ക് ചെ​യ്യ​രു​ത്.
  • എ​സ്.​ബി.​ഐ ജ​ങ്ഷ​ൻ മു​ത​ൽ പ്ലാ​സ ജ​ങ്ഷ​ൻ, ആ​ർ.​എ​സ് റോ​ഡ് തു​ട​ങ്ങി മു​നീ​ശ്വ​ര​ൻ കോ​വി​ൽ വ​രെ പാ​ർ​ക്ക് ചെ​യ്യ​രു​ത്.
  • പ​യ്യാ​മ്പ​ലം ശ്മ​ശാ​ന​ത്തി​ന് സ​മീ​പം ഓ​ട്ടോ പാ​ർ​ക്ക് ചെ​യ്യ​രു​ത്.

കാ​ത്തി​രി​പ്പു​കേ​ന്ദ്രം

  • റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ പു​തി​യ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം നി​ർ​മി​ക്കും.
  • തെ​ക്കി ബ​സാ​റി​ൽ കെ.​എ​സ്.​ഇ.​ബി​ക്ക് മു​ന്നി​ലും കൊ​യി​ലി ഹോ​സ്പി​റ്റ​ലി​ന്റെ ഭാ​ഗ​ത്തു​മു​ള്ള ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം പൊ​ളി​ച്ചു​നീ​ക്കും.
  • എ.​കെ.​ജി ഹോ​സ്പി​റ്റ​ലി​ന​ടു​ത്ത് ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം നി​ർ​മി​ക്കും

വ​ൺ​വേ

  • എ​സ്.​ബി.​ഐ ജ​ങ്ഷ​നി​ൽ​നി​ന്ന് നി​ക്ഷാ​ൻ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ഇ​ട​റോ​ഡ് വ​ൺ​വേ മാ​ത്ര​മാ​യി​രി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam festivalkannur cityTraffic arrangementsOnam Rush
News Summary - Onam rush Traffic arrangements in the city from today
Next Story