ആഘോഷമായി സത്യപ്രതിജ്ഞ; അധികാരമേറ്റ് ജനപ്രതിനിധികൾ
text_fieldsപുതിയ തുടക്കം... കണ്ണൂർ കോർപറേഷനിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർന്മാരുടെ സത്യപ്രതിജ്ഞക്കു ശേഷം സെൽഫിയെടുക്കുന്ന
നിയുക്ത മേയർ പി. ഇന്ദിര
കണ്ണൂർ: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ വരണാധികാരിക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലെയും 11 ബ്ലോക്ക് പഞ്ചായത്തുകളിലെയും എട്ട് നഗരസഭകളിലെയും കണ്ണൂർ കോർപറേഷനിലെയും ജില്ല പഞ്ചായത്തിലെയും അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. കണ്ണൂർ ജില്ല പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ജില്ല പഞ്ചായത്തിന്റെ സത്യപ്രതിജ്ഞയിൽ മാട്ടൂൽ ഡിവിഷനില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗം എസ്.കെ.പി. സക്കറിയക്ക് വരണാധികാരിയായ ജില്ല കലക്ടര്‍ അരുൺ കെ. വിജയൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് ഡിവിഷന്‍ ക്രമനമ്പര്‍ അനുസരിച്ച് അംഗങ്ങളായ പി.വി. ജയശ്രീ (കുഞ്ഞിമംഗലം ഡിവിഷൻ), ലേജു ജയദേവൻ (കരിവെള്ളൂർ), രജനി മോഹൻ (മാതമംഗലം), ജോജി വർഗീസ് വട്ടോളി (നടുവിൽ), ജോർജ് ജോസഫ് (പയ്യാവൂർ), ബോബി എണച്ചേരിയിൽ (പടിയൂർ), നവ്യ സുരേഷ് (പേരാവൂർ), ജയ്സൺ കാരക്കാട്ട് (കൊട്ടിയൂർ), സിജാ രാജീവൻ (കോളയാട്), സി.കെ. മുഹമ്മദ് അലി (കൊളവല്ലൂർ), ടി. ഷബ്ന (പാട്യം), പി. പ്രസന്ന (പന്ന്യന്നൂർ), എ.കെ. ശോഭ (കതിരൂർ), കെ. അനുശ്രീ (പിണറായി), ബിനോയ് കുര്യൻ (പെരളശ്ശേരി), ഒ.സി. ബിന്ദു (അഞ്ചരക്കണ്ടി), പി.പി. റജി (കൂടാളി), മോഹനൻ (മയ്യിൽ), കോടിപ്പോയിൽ മുസ്തഫ (കൊളച്ചേരി), കെ.വി. ഷക്കീൽ (അഴീക്കോട്), പി.വി. പവിത്രൻ (കല്യാശ്ശേരി), എം.വി. ഷമീമ (ചെറുകുന്ന്), എ. പ്രദീപൻ (കുറുമാത്തൂർ), പി. രവീന്ദ്രൻ (പരിയാരം) എന്നിവർക്ക് എസ്.കെ.പി. സക്കറിയ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ ഡോ. വി. ശിവദാസൻ എം.പി, കെ.വി. സുമേഷ് എം.എൽ.എ, മുൻ മന്ത്രി ഇ.പി. ജയരാജൻ, മുൻ എം.പി കെ.കെ. രാഗേഷ്, മുൻ എം.എൽ.എ എം.വി. ജയരാജൻ, സംസ്ഥാന യുവജന കമീഷന്‍ ചെയര്‍പേഴ്‌സൻ എം. ഷാജര്‍ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

