Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇനി ഗോവയിലും കറങ്ങാം...

ഇനി ഗോവയിലും കറങ്ങാം കെ.എസ്.ആർ.ടി.സിയിൽ

text_fields
bookmark_border
ഇനി ഗോവയിലും കറങ്ങാം കെ.എസ്.ആർ.ടി.സിയിൽ
cancel

ക​ണ്ണൂ​ർ: അ​വ​ധി​ക്കാ​ലം മു​ന്നി​ൽ ക​ണ്ട് വേ​റി​ട്ട നി​ര​വ​ധി പാ​ക്കേ​ജു​ക​ളു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി. സം​സ്ഥാ​ന​ത്തി​ന​ക​ത്ത് ഇ​തി​നോ​ട​കം നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​ര യാ​ത്ര​യൊ​രു​ക്കി വി​ജ​യ​ക്കൊ​ടി പാ​റി​ച്ച​ശേ​ഷം നി​ല​വി​ൽ ഗോ​വ പാ​ക്കേ​ജു​മാ​യാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി രം​ഗ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. ഏ​പ്രി​ൽ 10, 24 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം ആ​റി​ന് ക​ണ്ണൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് 13, 27 തീ​യ​തി​ക​ളി​ൽ രാ​വി​ലെ എ​ട്ടി​ന് ക​ണ്ണൂ​രി​ൽ തി​രി​ച്ചെ​ത്തു​ന്ന രീ​തി​യി​ലാ​ണ് ഗോ​വ പാ​ക്കേ​ജ് ത​യാ​റാ​ക്കി​യ​ത്.

11ന് ​രാ​വി​ലെ ഗോ​വ​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന ശേ​ഷം അ​ഗോ​ഡ ഫോ​ർ​ട്ട്, കാ​ല​ങ്ങു​ട്ട ബീ​ച്ച്, അ​ഞ്ചു​നാ ബീ​ച്ച്, വാ​ഗ​ത​ർ ബീ​ച്ച് എ​ന്നി​വ സ​ന്ദ​ർ​ശി​ച്ച് അ​ന്നേ​ദി​വ​സം ഗോ​വ​യി​ൽ താ​മ​സി​ക്കും. ര​ണ്ടാം ദി​നം പ​ൻ​ജിം സി​റ്റി, മി​രാ​മ​ർ ബീ​ച്ച്, ഗോ​വ​ൻ ച​ർ​ച്ച​സ്, ഡോ​ണാ ബോ​ള ജെ​ട്ടി എ​ന്നി​വ സ​ന്ദ​ർ​ശി​ച്ച് രാ​ത്രി ക​ണ്ണൂ​രി​ലേ​ക്ക് തി​രി​ക്കും. ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ​യാ​ണ് യാ​ത്ര ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഏ​പ്രി​ൽ ര​ണ്ടി​ന് കൊ​ച്ചി യാ​ത്ര​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​വി​ലെ ക​ണ്ണൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് കൊ​ച്ചി​യി​ൽ നാ​ലു മ​ണി​ക്കൂ​ർ ആ​ഡം​ബ​ര ക്രൂ​യി​സി​ൽ ആ​ഴ​ക്ക​ട​ലി​ൽ യാ​ത്ര​ചെ​യ്യാം. മൂ​ന്നി​ന് രാ​വി​ലെ ക​ണ്ണൂ​രി​ൽ എ​ത്തി​ച്ചേ​രു​ന്ന രീ​തി​യി​ലാ​ണ് പാ​ക്കേ​ജ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സാ​മ്പ​ത്തി​ക ന​ഷ്ടം നി​ക​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടൊ​പ്പം കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​യ​തി​നാ​ലാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി ഇ​ത്ത​രം വേ​റി​ട്ട വി​നോ​ദ​യാ​ത്രാ പാ​ക്കേ​ജു​ക​ള​ട​ക്കം തു​ട​രു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​റ്റ് യാ​ത്രാ പാ​ക്കേ​ജു​ക​ൾ ചു​വ​ടെ:

ഗു​രു​വാ​യൂ​ർ: ഏ​പ്രി​ൽ ഏ​ഴി​ന് രാ​വി​ലെ 6.30ന് ​ക​ണ്ണൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് പി​ഷാ​രി​കാ​വ് ക്ഷേ​ത്രം, കാ​ടാ​മ്പു​ഴ ക്ഷേ​ത്രം, പു​ന്ന​ത്തൂ​ർ കോ​ട്ട ആ​ന​ത്താ​വ​ളം എ​ന്നി​വ സ​ന്ദ​ർ​ശി​ച്ച് വൈ​കു​ന്നേ​രം ആ​റി​ന് ഗു​രു​വാ​യൂ​രി​ൽ എ​ത്തി​ച്ചേ​രും. പ്ര​ത്യേ​ക വ​രി ഒ​രു​ക്കി​യ​തി​നാ​ൽ കാ​ത്തു​നി​ൽ​ക്കേ​ണ്ട​തി​ല്ല. ര​ണ്ടാം ദി​നം തൃ​പ്ര​യാ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ എ​ന്നീ ക്ഷേ​ത്ര​ങ്ങ​ൾ ദ​ർ​ശി​ച്ച് വൈ​കീ​ട്ട് ഏ​ഴി​ന് ക​ണ്ണൂ​രി​ൽ എ​ത്തി​ച്ചേ​രും.

മൂ​കാം​ബി​ക - കു​ട​ജാ​ദ്രി - മു​രു​ഡേ​ശ്വ​ർ: ഏ​പ്രി​ൽ മൂ​ന്ന്, 17 തീ​യ​തി​ക​ളി​ൽ രാ​ത്രി 8.30ന് ​പു​റ​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് പാ​ക്കേ​ജ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

  • ഗ​വി - കു​മ​ളി - രാ​മ​ക്ക​ൽ മേ​ട്: ഏ​പ്രി​ൽ ഒ​ന്ന്, 17, 29 തീ​യ​തി​ക​ളി​ൽ വൈ​കീ​ട്ട് 5.00ന് ​പു​റ​പ്പെ​ടും.
  • നെ​ല്ലി​യാ​മ്പ​തി - കൊ​ല്ല​ങ്കോ​ട് - അ​ഹ​ല്യ ഹെ​റി​റ്റേ​ജ് വി​ല്ലേ​ജ്: ഏ​പ്രി​ൽ മൂ​ന്ന്, 17 തീ​യ​തി​ക​ളി​ൽ രാ​ത്രി ഒ​മ്പ​തി​ന് പു​റ​പ്പെ​ടും.
  • വാ​ഗ​മ​ൺ - ഇ​ല്ലി​ക്ക​ൽ ക​ല്ല്: ഏ​പ്രി​ൽ 10, 24 തീ​യ​തി​ക​ളി​ൽ വൈ​കീ​ട്ട് ഏ​ഴി​ന് പു​റ​പ്പെ​ടും.
  • മൂ​ന്നാ​ർ - മ​റ​യൂ​ർ - കാ​ന്ത​ല്ലൂ​ർ: ഏ​പ്രി​ൽ ഒ​ന്ന്, 10, 20 തീ​യ​തി​ക​ളി​ൽ വൈ​കീ​ട്ട് ഏ​ഴി​ന് പു​റ​പ്പെ​ടും.
  • അ​ക​ലാ​പ്പു​ഴ - ക​രി​യാ​ത്തും​പാ​റ: മാ​ർ​ച്ച്‌ 29, ഏ​പ്രി​ൽ 12, 26 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 6.30ന് ​പു​റ​പ്പെ​ടും.
  • വ​യ​നാ​ട് -ഏ​പ്രി​ൽ അ​ഞ്ച്, 12, 26 തീ​യ​തി​ക​ളി​ൽ രാ​വി​ലെ ആ​റി​ന് പു​റ​പ്പെ​ടും.
  • നി​ല​മ്പൂ​ർ - മി​നി ഊ​ട്ടി: ഏ​പ്രി​ൽ ര​ണ്ട്, അ​ഞ്ച്, 11, 19, 26 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 5.30ന് ​പു​റ​പ്പെ​ടും. ഫോ​ൺ: 9497007857, 8089463675.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newstravelsKSRTCkannur
News Summary - Now you can travel around Goa on KSRTC
Next Story