ബസ് യാത്രക്കാരന്റെ ബാഗിൽനിന്ന് പണം കവർന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
text_fieldsജോയ് എന്ന നിസാർ
ചക്കരക്കല്ല്: ബസ് യാത്രക്കാരന്റെ ബാഗിൽ നിന്ന് പണം കവർന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. പെരുമ്പടവ് സ്വദേശിയും ഇപ്പോൾ എറണാകുളം പ ള്ളുരുത്തിയിൽ താമസക്കാരനുമായ ജോയ് എന്ന നിസാറിനെയാണ് (58) എ.സി.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ചക്കരക്കൽ സി.ഐ എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം പള്ളുരുത്തിയിൽവെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ് ജനുവരി 24ന് ക ണ്ണൂരിൽ സ്വകാര്യ ബസിൽവെച്ച് പി.പി. പ്രദീപൻ എന്നയാളുടെ ബാഗ് കീറി 61,290 രൂപ കവർന്ന കേസിലാണ് അറസ്റ്റ്. ജില്ല പ്രൈവറ്റ് ബസ് കോഓപറേറ്റിവ് സൊസൈറ്റി കലക്ഷൻ ഏജന്റായ പ്രദീപൻ ബാങ്കിലടക്കാൻ കൊണ്ടുപോകുകയായിരുന്നു പണമായിരുന്നു കവർന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ പരി ശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

