Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആവശ്യത്തിന് ഡോക്ടർമാരില്ല; അണിയാരം പി.എച്ച്.സിയിൽ രോഗികൾ ദുരിതത്തിൽ
text_fieldsbookmark_border
പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ പെരിങ്ങളം സോണലിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരില്ലാത്തത് രോഗികളെ വലക്കുന്നു. പ്രദേശത്തെ മുഴുവൻ ജനങ്ങളും ഈ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. രോഗികൾ എത്തുമ്പോൾ ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ആശുപത്രിയിൽ ഒ.പി ഉണ്ടായിരിക്കില്ല എന്ന ബോർഡാണ്. ആശുപത്രിയിൽ ഡോക്ടർമാരില്ലാത്തത് നഗരസഭ ആരോഗ്യ സമിതിക്കുപോലും അറിയില്ലെന്നും ഡോക്ടറെ നിയമിച്ച് ജനങ്ങളുടെ ആശങ്കയകറ്റാൻ ബന്ധപ്പെട്ടവർ വഴിയൊരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

