ഓടല്ലേ, നടക്കല്ലേ ഓടയിൽ വീഴും
text_fieldsകണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുന്നിലെ സ്ലാബില്ലാത്ത ഓവുചാൽ
കണ്ണൂർ: നഗരത്തിലെ നടപ്പാതയിലൂടെ ശ്രദ്ധിച്ച് നടന്നില്ലെങ്കിൽ അഴുക്കുചാലിൽ വീഴും. പലയിടത്തും അഴുക്കുചാലിന് സ്ലാബില്ല. ചിലയിടത്ത് പഴകിയതും പൊട്ടിയതുമായ സ്ലാബുകൾ അപകടഭീഷണി ഉയർത്തുന്നു. വാരിക്കുഴി ഒരുക്കിയതുപോലെയുള്ള കുഴികളും ധാരാളം.
കക്കാട് ചെനോളി ജങ്ഷനിൽ തകർന്ന സ്ലാബുകൾ
തളാപ്പിലും കാൾടെക്സിലും കക്കാട് റോഡിലുമൊക്കെ ഓടകൾക്ക് ആവശ്യത്തിന് സ്ലാബില്ല. കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോക്ക് സമീപം നോക്കിയും കണ്ടും നടന്നില്ലെങ്കിൽ കുഴിയിൽ വീഴും. മലിനജലമൊഴുകി അസഹനീയമായ ദുർഗന്ധവുമുണ്ട്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലടക്കം ആളുകൾ നിൽക്കുന്നത് മൂക്കുപൊത്തിയാണ്.
കൊതുകുശല്യം വേറെയും. കക്കാട് ചെനോളി ജങ്ഷനിലും സ്ലാബുകൾ തകർന്നിരിക്കുകയാണ്. താവക്കര റെയിൽവേ അടിപ്പാതയിൽ കാൽനട സൗകര്യം കുറവാണ്. അതിനൊപ്പം അഴുക്കുചാലിന് സ്ലാബുമില്ലാത്തത് യാത്രക്കാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. പലതും പൊട്ടിയ നിലയിലാണ്. കണ്ണൂർ യൂനിവേഴ്സിറ്റിയിലേക്ക് അടക്കം നിരവധി പേരാണ് ഇതുവഴി പോകുന്നത്.
No Roof for കാൾടെക്സിലെ ഇന്ത്യൻ കോഫി ഹൗസിന് മുന്നിലെ നടപ്പാതയിൽ സ്ലാബുകൾ തകർന്നിട്ട് കാലമേറെയായി. വലിയ കുഴികൾ രൂപപ്പെട്ടതിനാൽ നിരവധിപേർക്കാണ് പരിക്കേൽക്കുന്നത്. കാൽനടക്കാർക്ക് ചാക്കും ടയറും ഉപയോഗിച്ച് വ്യാപാരികൾ മുന്നറിയിപ്പ് ഒരുക്കിയതിനാൽ പലരും കുഴിയിൽ വീഴാതെ രക്ഷപ്പെടുന്നു. വൈദ്യുതി ഭവന് മുന്നിലടക്കം പൊട്ടാനായ സ്ലാബുകളാണ് ഉള്ളത്. വലിയ വാഹനങ്ങൾ കയറുമ്പോൾ മിക്കവയും പൊട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

