Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിവാഹ പാര്‍ട്ടിക്ക്...

വിവാഹ പാര്‍ട്ടിക്ക് ആവശ്യമായ പാർക്കിങില്ല; മണിക്കൂറുകളോളം ജനം പെരുവഴിയിൽ

text_fields
bookmark_border
No parking
cancel
camera_alt

മേ​ലെ​ചൊ​വ്വ-​വാ​രം റോ​ഡി​ൽ അ​നു​ഭ​വ​പ്പെ​ട്ട ഗ​താ​ഗ​ത​ക്കുരു​ക്ക്

ക​ണ്ണൂ​ര്‍: വി​വാ​ഹ​പാ​ർ​ട്ടി​ക്കെ​ത്തു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ വാ​ഹ​ന പാ​ർ​ക്കിങ് സൗ​ക​ര്യ​മി​ല്ലാ​താ​യ​തോ​ടെ ഗ​താ​ഗ​ത​കു​രു​ക്കി​ല​മ​ർ​ന്ന് മേ​ലെ​ചൊ​വ്വ-​വാ​രം റൂ​ട്ട്. മു​ണ്ട​യാ​ട് ഇ​ൻ​ഡോ​ർ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന വി​വാ​ഹ​പാ​ർ​ട്ടി​യെ തു​ട​ര്‍ന്നാ​ണ് യാ​ത്ര​ക്കാ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം പെ​രു​വ​ഴി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലു​മു​ത​ൽ മു​ണ്ട​യാ​ട് സ്റ്റേ​ഡി​യത്തിൽ നി​ന്ന് ക​ണ്ണോ​ത്തും​ചാ​ല്‍ വ​രെ രൂ​ക്ഷ​മാ​യ ഗ​ത​ഗാ​ത കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളു​മ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് വി​വാ​ഹ പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. വേ​ണ്ട​ത്ര രീ​തി​യി​ലു​ള്ള വാ​ഹ​ന പാ​ർ​ക്കി​ങ്ങ് സൗ​ക​ര്യം ഒ​രു​ക്കാ​ത്ത​തി​നാ​ലാ​ണ് കു​രു​ക്ക് റോ​ഡി​ലേ​ക്ക് നീ​ണ്ട​ത്.

അ​ന്ത​ര്‍സം​സ്ഥാ​ന പാ​ത​യാ​യ​തി​നാ​ല്‍ നി​ര​വ​ധി ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും വ​ഴി​യി​ലാ​യി. മേ​ലെ ചൊ​വ്വ മു​ത​ൽ വാ​രം വ​രെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വൈ​കു​ന്നേ​രം ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങേ​ണ്ട സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍പ്പെ​ടെ ഗ​താ​ഗ​തക്കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട് പെ​രു​വ​ഴി​യി​ലാ​യി. ആം​ബു​ല​ന്‍സി​നു പോ​ലും ക​ണ്ണൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. ടൗ​ൺ, ട്രാ​ഫി​ക് പൊ​ലി​സ് യൂ​നി​റ്റ് ഉ​ള്‍പ്പെ​ടെ​യെ​ത്തി കു​രു​ക്ക​ഴി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും രാ​ത്രി വൈ​കി​യും ശ്രമം നടന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:No parkinghighwaywedding party
News Summary - No parking required for wedding party; For hours People are on the highway
Next Story