Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൊട്ടിയൂർ-വയനാട് ചുരം...

കൊട്ടിയൂർ-വയനാട് ചുരം റോഡ് പുനർനിർമാണം പ്രഖ്യാപനത്തിലൊതുങ്ങി

text_fields
bookmark_border
കൊട്ടിയൂർ-വയനാട് ചുരം റോഡ് പുനർനിർമാണം പ്രഖ്യാപനത്തിലൊതുങ്ങി
cancel
camera_alt

കൊട്ടിയൂർ–വയനാട് ചുരം പാതയുടെ പാൽച്ചുരത്തെ ദൃശ്യം

കൊ​ട്ടി​യൂ​ർ: തു​ട​ർ​ച്ച​യാ​യി ഉ​രു​ൾ​പൊ​ട്ട​ലും പ്ര​ള​യ​വും ത​ക​ർ​ത്ത കൊ​ട്ടി​യൂ​ർ -വ​യ​നാ​ട് ചു​രം റോ​ഡ് പു​ന​ർ​നി​ർ​മാ​ണം പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ങ്ങി. മു​ള​വ​ടി​ക​ൾ​കൊ​ണ്ട്​ ബാ​രി​ക്കേ​ഡു​ക​ളും സം​ര​ക്ഷ​ണ​മ​റ​യു​മൊ​രു​ക്കി​യ പാ​ത​യി​ൽ യാ​ത്ര​ക്കാ​ർ​ക്ക് നെ​ഞ്ചി​ടി​പ്പേ​റു​ക​യാ​ണ്.

കൊ​ട്ടി​യൂ​ർ -വ​യ​നാ​ട് ചു​രം റോ​ഡ് പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി 10 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി നി​ർ​ദേ​ശം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ക​ഴി​ഞ്ഞ വ​ർ​ഷം സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി ചു​വ​പ്പ് നാ​ട​യി​ൽ കു​രു​ങ്ങി. അ​മ്പാ​യ​ത്തോ​ട് മു​ത​ൽ ബോ​യ്‌​സ് ടൗ​ണ്‍ വ​രെ​യു​ള്ള പാ​ത​യി​ൽ പാ​ർ​ശ്വ​ഭി​ത്തി, ഓ​വു​ചാ​ല്‍ എ​ന്നി​വ നി​ര്‍മി​ക്കു​ന്ന​തി​നും റീ​ടാ​റി​ങ്ങി​നു​മു​ള്ള നി​ർ​ദേ​ശ​മാ​ണ്​ പി.​ഡ​ബ്ല്യു.​ഡി ചു​രം ഡി​വി​ഷ​ന്‍ സ​ര്‍ക്കാ​റി​ന് ന​ൽ​കി​യ​ത്. ഇ​തി​ൽ ഭാ​ഗി​ക​മാ​യ ഓ​ട്ട​യ​ട​ക്ക​ൽ മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്തി​യ​ത്. ഇ​താ​ണ് കാ​ല​വ​ർ​ഷ​ത്തി​ൽ ത​ക​ർ​ന്ന് ഗ​ർ​ത്ത​ങ്ങ​ളാ​യി ഗ​താ​ഗ​തം ദു​സ്സ​ഹ​മാ​യ​ത്.

ഒ​ന്നാം ഹെ​യ​ർ​പി​ൻ വ​ള​വ് മു​ത​ൽ വ​യ​നാ​ട് അ​തി​ർ​ത്തി​യി​ലെ ചെ​കു​ത്താ​ൻ തോ​ട് വ​രെ പാ​ത​യാ​ണ് ത​ക​ർ​ന്ന് ഗ​ർ​ത്ത​ങ്ങ​ളാ​യി അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​ത്. ഒ​രു വ​ശം കൊ​ക്ക​യും മ​റു​ഭാ​ഗം വ​ൻ​മ​ല​യു​മാ​യ പാ​ത​യി​ൽ ദു​ര​ന്ത​ത്തി‍െൻറ വ​ഴി​വ​ക്കി​ലാ​ണ് യാ​ത്ര​ക്കാ​ർ. അ​ഞ്ച് ഹെ​യ​ർ പി​ൻ വ​ള​വു​ക​ളാ​ണ്​ ചു​ര​ത്തി​നു​ള്ള​ത്. റോ​ഡി‍െൻറ ഒ​രു​വ​ശം പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്നു. ടാ​റി​ങ്​ റോ​ഡ് വി​ട്ടാ​ൽ ഇ​രു​വ​ശ​വും പാ​ത​യോ​രം ഗ​ർ​ത്ത സ​മാ​ന​മാ​ണ്.

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രു​മാ​ണ് നി​ത്യേ​ന ഈ ​വ​ഴി പോ​കു​ന്ന​ത്. വ​യ​നാ​ട് ചു​രം ഡി​വി​ഷ​ന്​ കീ​ഴി​ലാ​ണ് പാ​ൽ​ച്ചു​രം പാ​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottiyoor-Wayanad Pass Roadroad reconstruction
News Summary - No action for the reconstruction of Kottiyoor-Wayanad Pass Road
Next Story