കണ്ണൂർ സിറ്റി പൊലീസ് പരിധിയിൽ ഒമ്പത് കമ്പനി കേന്ദ്രസേന
text_fieldsകണ്ണൂർ: കണ്ണൂർ സിറ്റി പൊലീസ് പരിധിയിൽ തെരഞ്ഞെടുപ്പ് സുരക്ഷക്കായി ഒമ്പത് കമ്പനി കേന്ദ്രസേനയെ വിന്യസിച്ചു. ഒമ്പത് കമ്പനികളിലായി 648 കേന്ദ്ര സേനാംഗങ്ങള്‍ക്കും പോളിങ് ബൂത്തിെൻറ സുരക്ഷ ചുമതലയെന്ന് സിറ്റി പൊലീസ് കമീഷണര്‍ ആർ. ഇളങ്കോ അറിയിച്ചു.
ഇതിനുപുറമെ 85 ഗ്രൂപ് െപട്രോള്‍ വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്. സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തില്‍ ഒമ്പത് ഡിവൈ.എസ്.പിമാര്‍ 26 സി.െഎമാർ, 212 എസ്.െഎമാർ, 1730 സീനിയര്‍ സിവില്‍ പൊലീസ് ഓഫിസേഴ്സ്, 1111 സ്പെഷല്‍ പൊലിസ് ഓഫിസര്‍മാർ എന്നിവരെയും തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കും.
തെരഞ്ഞെടുപ്പു പ്രചാരണത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലികള്‍ കർശനമായി നിരോധിച്ചതാണ്. ശനിയാഴ്ച മുതല്‍ വോട്ടെടുപ്പ് നടക്കുന്ന ചൊവ്വാഴ്ച വരെയാണ് നിരോധനം. ഇതുലംഘിക്കപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും കമീഷണർ അറിയിച്ചു.