Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരാത്രികാല...

രാത്രികാല മദ്യവിരുന്ന്: മൂന്നുപേർക്കെതിരെ കേ​െസടുത്തു

text_fields
bookmark_border

ബദിയടുക്ക: രാത്രികാല മദ്യവിരുന്ന്​ നടത്തുന്ന മൂന്നുപേരെ പൊലീസ് പിടികൂടി. കാസർകോട് കൃഷ്ണ നഗറിലെ ശോഭിത്ത് (30), ചെന്നി കരയിലെ പ്രശാന്ത് (28), കൊളുത്തൂരിലെ അഭിലാഷ്​ (32) എന്നിവരെയാണ് ബദിയടുക്ക എസ്.ഐ കെ.പി. വിനോദ്കുമാർ പിടികൂടിയത്.

വെള്ളിയാഴ്ച പുലർച്ച 1.30നാണ് സംഭവം. ബദിയടുക്ക അപ്പർ ബസാറിലാണ് മദ്യവിരുന്ന് നടന്നത്.

മറ്റു ചിലർ ഓടിരക്ഷപ്പെട്ടതായി പറയുന്നു. ടൗൺ കേന്ദ്രീകരിച്ച് വ്യാപകമായി രാത്രിസമയം മദ്യവും കഞ്ചാവുവിരുന്നും നടക്കുന്നതായി 'മാധ്യമം' വ്യാഴാഴ്ച വാർത്ത നൽകിയിരുന്നു.

Show Full Article
TAGS:Liquor Party 
News Summary - Night Liquor Party: Case against three people
Next Story