Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:35 AM IST Updated On
date_range 16 May 2022 5:35 AM ISTnewwwww തലശ്ശേരി എൻജി. കോളജ് സംഘർഷത്തിൽ രാഷ്ട്രീയമില്ല -പ്രിൻസിപ്പൽ ഇൻ ചാർജ്
text_fieldsbookmark_border
കണ്ണൂർ: തലശ്ശേരി എൻജിനീയറിങ് കോളജ് സംഘർഷത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും സ്ഥിതിഗതി ശാന്തമാണെന്നും പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. പി. രാജീവ്. കോളജിൽ എസ്.എഫ്.ഐ, കാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുള്ള സംഘർഷമാണെന്ന വാർത്ത തെറ്റാണ്. സീനിയർ -ജൂനിയർ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. കോളജ് തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കോളജ്തല അച്ചടക്കസമിതി തിങ്കളാഴ്ച ചേരും. ചൊവ്വാഴ്ച കോളജ് തുറക്കാനാണ് ആലോചന. രണ്ടാംവർഷ വിദ്യാർഥി അഥർവ്, അവസാനവർഷ വിദ്യാർഥി തബാബ് എന്നിവർക്ക് മർദനമേറ്റതാണ് സംഘർഷത്തിന് കാരണം. ഇതോടെ ജൂനിയർ, സീനിയർ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. കോളജിന് പുറത്തുള്ളവരും എത്തിയതോടെ പൊലീസും കോളജിലെത്തി കാര്യങ്ങൾ നിയന്ത്രിക്കുകയായിരുന്നുവെന്ന് പി. രാജീവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story