Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2021 11:59 PM GMT Updated On
date_range 15 July 2021 11:59 PM GMTnewwപഠനോപകരണ വിതരണം
text_fieldsnewwപഠനോപകരണ വിതരണംഇരിക്കൂർ: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മൻെറിൻെറ ആഭിമുഖ്യത്തിൽ 'ഹൃദയമുദ്ര' എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ഓൺലൈൻ പഠനോപകരണ വിതരണത്തിൻെറ ഇരിക്കൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ ഉദ്ഘാടനം വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി പള്ളിപ്രം പ്രസന്നൻ നിർവഹിച്ചു.കെ.എസ്.ടി.എം ജില്ല സമിതിയംഗം സി.വി.എൻ. ഇഖ്ബാൽ മാസ്റ്റർ വാർഡ് മെംബർ നലീഫ ടീച്ചർക്ക് പഠനോപകരണങ്ങൾ കൈമാറി. വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി സി.കെ. മുനവ്വിർ അധ്യക്ഷത വഹിച്ചു.കെ.എസ്.ടി.എം ജില്ല സമിതിയംഗം എൻ.എം. ബഷീർ മാസ്റ്റർ പദ്ധതി വിശദീകരിച്ചു.വെൽഫെയർ പാർട്ടി ഇരിക്കൂർ മണ്ഡലം പ്രതിനിധി കെ.പി. റഷീദ്, പ്രവാസി പ്രതിനിധി കീത്തടത്ത് ഹാശിം എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് പ്രസിഡൻറ് എൻ. റഷീദ് ഹസൻ സ്വാഗതവും സെക്രട്ടറി എം.പി. നസീർ നന്ദിയും പറഞ്ഞു.പടം - padanopakaranam ikr കെ.എസ്.ടി.എം ജില്ല കമ്മിറ്റി നൽകുന്ന ഓൺലൈൻ പഠനോപകരണങ്ങൾ ഇരിക്കൂർ എട്ടാം വാർഡ് മെംബർ നലീഫ ടീച്ചർക്ക് സി.വി.എൻ. ഇഖ്ബാൽ മാസ്റ്റർ കൈമാറുന്നു
Next Story