Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightneww ഗുരുവിന്റെ...

neww ഗുരുവിന്റെ ജീവിതദർശനം വഴികാട്ടി -മന്ത്രി എം.വി. ഗോവിന്ദൻ

text_fields
bookmark_border
തലശ്ശേരി: വൈവിധ്യങ്ങളുടെ ഏകത്വമാണ് ഇന്ത്യയെന്നും എന്നാൽ, വൈവിധ്യങ്ങളെ ഇല്ലാതാക്കി മതാധിഷ്ഠിതരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. തലശ്ശേരി ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ ശിവഗിരി തീർഥാടനത്തിന്റെ നവതി - ബ്രഹ്മവിദ്യാലയ കനക ജൂബിലി ദ്വിദിന ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മതഭ്രാന്തിനെതിരായ മരുന്നാണ് കാലത്തെ അതിജീവിച്ച ഗുരുദർശനങ്ങൾ. വർത്തമാനകാല സാഹചര്യത്തിൽ ഗുരുവിന്റെ ജീവിതദർശനം വഴികാട്ടിയാണ്. ചരിത്രത്തെ വളച്ചൊടിച്ച് ഗുരുവിനെ സ്വന്തമാക്കാൻ കൈയൂക്കിന്റെ ബലത്തിൽ ചിലർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മതാധിഷ്ഠിത രാജ്യമെന്ന തള്ളപ്പെട്ട ആശയത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടക്കുകയാണ്. ഗാന്ധിജിയെ കൊല്ലാമെങ്കിൽ ആരെയും കൊല്ലാമെന്ന സന്ദേശമാണ് ഇവർ നൽകിയത്. താജ്മഹലിന്റെയും ഖുതുബ് മിനാറിന്റെയും പേരിൽ കലാപമുണ്ടാക്കാനാണ് പുതിയ നീക്കം. സാമൂഹിക പരിഷ്കർത്താക്കളെ പാഠപുസ്തകങ്ങളിൽനിന്ന് ഒഴിവാക്കുകയാണിപ്പോഴെന്നും മന്ത്രി കൂട്ടിച്ചേർത്തു. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ ഗോകുലം ഗോപാലൻ ആമുഖപ്രസംഗം നടത്തി. ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി നവതി സന്ദേശം നൽകി. കാരായി രാജൻ, കെ.ആർ. മനോജ് ഡൽഹി, ടി.കെ. രാജൻ മംഗലാപുരം, കെ.പി. ബാലകൃഷ്ണൻ, സി. ഗോപാലൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം വർക്കിങ് ചെയർമാൻ അഡ്വ. കെ. സത്യൻ സ്വാഗതവും വി.കെ. ഭാസ്കരൻ മാസ്റ്റർ നന്ദിയും പറഞ്ഞു. രാവിലെ നടന്ന ശ്രീനാരായണ ദാർശനിക സമ്മേളനം മുൻ മന്ത്രി കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഋതംഭരാനന്ദ സ്വാമികൾ അധ്യക്ഷത വഹിച്ചു. വിശാലാനന്ദ സ്വാമികൾ മുഖ്യഭാഷണം നടത്തി. ഗുരുപ്രസാദ് സ്വാമികൾ, ബോധിതീർഥ സ്വാമികൾ, ശ്രീജ്ഞാനോദയ യോഗം പ്രസിഡന്റ് കെ. സത്യൻ, കെ.പി. പവിത്രൻ, രവീന്ദ്രൻ പൊയിലൂർ എന്നിവർ സംസാരിച്ചു. കലാർപ്പിത നൃത്തവിദ്യാലയം അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ അരങ്ങേറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story