Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:41 AM IST Updated On
date_range 20 Feb 2022 5:41 AM ISTഅനുസ്മരണം
text_fieldsbookmark_border
അനുസ്മരണംപയ്യന്നൂർ: ശരത് ലാൽ -കൃപേഷ് മൂന്നാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പയ്യന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി മന്ദിരത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പയ്യന്നൂർ ശ്രീനാരായണ ആശ്രമത്തിൽ വിദ്യാർഥികൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അർജുൻ കോറോം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റും നഗരസഭ കൗൺസിലറുമായ എ. രൂപേഷ് ഉദ്ഘാടനം ചെയ്തു. ജി. അർജുൻ, ഭരത് ഡി. പൊതുവാൾ, സി. അനിൽ കുമാർ, കാസിം എട്ടിക്കുളം, നവനീത് ഷാജി, ഷാഹിൻ കവ്വായി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story