Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:40 AM IST Updated On
date_range 18 Feb 2022 5:40 AM ISTനേതൃസംഗമം
text_fieldsbookmark_border
ഇരിട്ടി: മതം പറയാൻ മത പണ്ഡിതന്മാർക്കാണ് യോഗ്യതയെന്നും മതത്തെ തെറ്റിദ്ധരിപ്പിക്കുന്നവരെ സമൂഹം തിരുത്തണമെന്നും ഇരിട്ടി റേഞ്ച് സമസ്ത ആവശ്യപ്പെട്ടു. ഇരിട്ടി റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീന്റെ ആഭിമുഖ്യത്തിൽ സമസ്ത നേതൃസംഗമവും ദഅവത്തിനൊരു കൈത്താങ്ങ് പ്രീ കൺവെൻഷനും ഇരിട്ടി ഇർശാദുൽ ഇസ്ലാം കേന്ദ്ര മദ്റസയിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മുഫത്തിശ് മുഹമ്മദ് അൻവർ റഹ്മാനി ഉദ്ഘാടനം ചെയ്തു. റേഞ്ച് പ്രസിഡന്‍റ് ഉമർ മുഖ്താർ ഹുദവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്. അലി മൗലവി പദ്ധതി വിശദീകരിച്ചു. റിയാസ് ഹുദവി താനൂർ പ്രാർഥന നിർവഹിച്ചു. അബ്ദുന്നാസിർ ഹാജി പയഞ്ചേരി, പി.സി.എം. ബഷീർ മൗലവി, പി. മൊയ്തു ഫൈസി, എസ്. സിദ്ദീഖ് ദാരിമി, ഖുബൈബ് ഹുദവി, ഷഹീർ മാസ്റ്റർ, സഈദ് ഫൈസി ഇർഫാനി, ഫൈസൽ അടക്കാത്തോട്, അസീസ് മാസ്റ്റർ കീഴൂർ, ജലീൽ ഫൈസി, ശറഫുദ്ദീൻ മൗലവി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
