Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2022 11:58 PM GMT Updated On
date_range 16 Jan 2022 11:58 PM GMTശിൽപശാല
text_fieldsശിൽപശാലതലശ്ശേരി: രോഗീപരിചരണം ജീവിതത്തിന്‍റെ ഭാഗമാക്കണമെന്നും സാന്നിധ്യം കൊണ്ടും വാക്കുകൾകൊണ്ടും രോഗികൾക്കും ബന്ധുക്കൾക്കും ആശ്വാസം നൽകാൻ സാധിക്കുന്നത് ജീവിതത്തെ ധന്യമാക്കുന്ന പുണ്യകർമമാണെന്നും ഐ.ഡി.ആർ.എൽ ദേശീയ ചെയർമാൻ ഡോ. സുൽഫിക്കർ അലി. തലശ്ശേരി നിയോജകമണ്ഡലം മുസ്ലിം ലീഗ് പൂക്കോയ തങ്ങൾ ഹോസ്പസ് പാലിയേറ്റിവ് വളൻറിയർമാർക്കുളള ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഷീർ ചെറിയാണ്ടി അധ്യക്ഷത വഹിച്ചു. ശിൽപശാലയിൽ വിവിധ സെഷനുകളിൽ പാലിയേറ്റിവ് പരിശീലകരായ ഡോ. അബ്ദുറഹ്മാൻ കൊളത്തായി, ഉമർ കൂട്ടുമുഖം എന്നിവർ ക്ലാസെടുത്തു. അഡ്വ. കെ.എ. ലത്തീഫ്, ഷാനിദ് മേക്കുന്ന്, സി.കെ.പി. മമ്മു, അസീസ് വടക്കുമ്പാട്, ഇ.കെ. ജലാലുദ്ദീൻ, പാലക്കൽ സാഹിർ, തസ്ലീം ചേറ്റംകുന്ന്, തഫ്ലിം മാണിയാട്ട്, ഷെറിൻ ചൊക്ലി, പി.പി. മുഹമ്മദലി, കെ.പി. അൻസാരി, എ.കെ. സക്കരിയ എന്നിവർ സംസാരിച്ചു. റഷീദ് തലായി സ്വാഗതവും അഹമ്മദ് അൻവർ ചെറുവക്കര നന്ദിയും പറഞ്ഞു.--------------പടം....തലശ്ശേരി നിയോജകമണ്ഡലം മുസ്ലിം ലീഗ് പൂക്കോയ തങ്ങൾ ഹോസ്പസ് പാലിയേറ്റിവ് വളന്റിയർമാർക്കുളള ശിൽപശാല ഐ.ഡി.ആർ.എൽ ദേശീയ ചെയർമാൻ ഡോ. സുൽഫിക്കർ അലി ഉദ്ഘാടനം ചെയ്യുന്നു
Next Story