Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുറ്റിയടിക്കൽ

കുറ്റിയടിക്കൽ

text_fields
bookmark_border
കുറ്റിയടിക്കൽ
cancel
കുറ്റിയടിക്കൽചിത്രം: കെയർഹോം പ്രീ ലോഞ്ചിങ് സമ്മേളനത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ല പ്രസിഡൻറ്​ ഹാമിദ് മാസ്​റ്റർ ചൊവ്വ സംസാരിക്കുന്നുഇരിക്കൂർ: ദി നെസ്​റ്റ്​ എജുക്കേഷൻ ആൻഡ്​​ ചാരിറ്റി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ (നെസ്ഫി) കെയർഹോമി​ൻെറ കുറ്റിയടിക്കൽ നടന്നു. ഇരിക്കൂർ മഞ്ഞപ്പാറ ഹിദായ നഗറിൽ സ്ഥാപിക്കുന്ന കെയർഹോമി​ൻെറ കുറ്റിയടിക്കൽ ആറ്റക്കോയ തങ്ങൾ അടിപ്പാലം, സഅദ് തങ്ങൾ, അബ്​ദുറൗഫ് തങ്ങൾ, സഹൽ തങ്ങൾ എന്നിവർ ചേർന്നാണ്​ നിർവഹിച്ചത്​. തുടർന്ന് നടന്ന പ്രീ ലോഞ്ചിങ് സമ്മേളനം ഐ.പി.എഫ് കണ്ണൂർ റീജനൽ ചെയർമാൻ അഡ്വ. പി.പി. മുബഷിറലി ഉദ്ഘാടനം ചെയ്തു. നെസ്ഫി വൈസ് ചെയർമാൻ അബ്​ദുൽ അസീസ് ഹാജി കൊളോളം അധ്യക്ഷത വഹിച്ചു. നെസ്ഫി മാനേജിങ്​ ഡയറക്ടർ ആർ.പി. ഹുസൈൻ മാസ്​റ്റർ, എകോ മൗണ്ട് ബിൽഡേഴ്‌സ് എം.ഡി അബ്​ദുൽ വാഹിദ് എന്നിവർ വിഷയാവതരണം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് ജില്ല പ്രസിഡൻറ്​ ഹാമിദ് മാസ്​റ്റർ ചൊവ്വ മുഖ്യപ്രഭാഷണം നടത്തി. എസ്.വൈ.എസ് ജില്ല പ്രസിഡൻറ്​ കെ.എം. അബ്​ദുല്ലക്കുട്ടി ബാഖവി മഖ്ദൂമി അനുഗ്രഹ ഭാഷണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story