Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്​നേഹാദരം

സ്​നേഹാദരം

text_fields
bookmark_border
സ്​നേഹാദരംSNEHADARAM CITY...... കണ്ണൂർ ഇസ്​ലാമിക്‌ അക്കാദമിയുടെ ആദരിക്കൽ വി.പി. ശറഫുദ്ദീൻ ഉദ്​ഘാടനം ചെയ്യുന്നുകണ്ണൂർ: കണ്ണൂർ ഇസ്​ലാമിക്‌ അക്കാദമിക്ക്​ കീഴിലുള്ള മുഹമ്മദലി ശിഹാബ് തങ്ങൾ ഹിഫ്​ളുൽ ഖുർആൻ കോളജിൽ നിന്ന്​ ഹാഫിളുമാരായ ഷംസീർ (അലവിൽ), മിൻഹാജ് (കുഞ്ഞിമംഗലം) എന്നിവർക്കുള്ള സ്​നേഹാദരം പ്രവാസി വ്യവസായിയും വെയ്​ക്​ പ്രസിഡൻറും മിംസ്​ ആശുപത്രി ഡയറക്​ടറുമായ വി.പി. ശറഫുദ്ദീൻ ഉദ്​ഘാടനം ചെയ്​തു. അക്കാദമി പ്രസിഡൻറ്​ സി. സമീർ അധ്യക്ഷത വഹിച്ചു. പുതിയ ബാച്ചി​ൻെറ ഓൺലൈൻ ക്ലാസ്​ ഉദ്​ഘാടനം അക്കാദമി പ്രിൻസിപ്പൽ അസ്‌ലം അസ്ഹരി നിർവഹിച്ചു. മുസ്​ലിഹ്‌ മഠത്തിൽ, അഷ്‌റഫ്‌ ചിറ്റൂള്ളി, ബി.എ. റഹ്‌മാൻ മൗലവി, ആരിഫ് അബൂബക്കർ, ആരിഫ് പട്ടേൽ, സി. മുഹമ്മദ്‌ ഫായിസ്, എ. ശംസുദ്ദീൻ, അഷ്‌റഫ്‌ ബംഗാളി മുഹല്ല, ടി. ഹംസ, ഹാഫിള് ഹംഷാദ് അസ്ഹരി, ഹാഫിള് മുസമ്മിൽ അസ്ഹരി എന്നിവർ സംസാരിച്ചു. കാഷ് അവാർഡും ഉപഹാരവും എസ്​.എസ്​.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥി നിബറാസിനുള്ള വിദ്യാർഥി സമാജം ഷജറാത്ത് തയ്യിബയുടെ ഉപഹാരവും വിതരണം ചെയ്​തു. അക്കാദമി ജനറൽ സെക്രട്ടറി എ. സഹീർ സ്വാഗതവും ബി.വി. ഹാഷിം നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story