Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസഹായവിതരണം

സഹായവിതരണം

text_fields
bookmark_border
പയ്യന്നൂർ: കോവിഡ്​ മൂലം തൊഴിലും വരുമാനവും നഷ്​ടപ്പെട്ട് പ്രയാസം അനുഭവിക്കുന്ന നിർധനരായ കുടുംബങ്ങൾക്ക് കേരള നദ്‌വത്തുൽ മുജാഹിദീൻ വനിത വിഭാഗമായ എം.ജി.എം ഈലാഫ് വിങ്​ സഹായം നൽകി. ബലി പെരുന്നാളിനോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിൽ പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്യാനുള്ള നടപടികൾക്കാണ് തുടക്കമായത്. സംരംഭത്തി​ൻെറ പയ്യന്നൂർ മണ്ഡലംതല ഉദ്ഘാടനം എം.ജി.എം മണ്ഡലം പ്രസിഡൻറ് ഷമീമ ഉബൈദ് നിർവഹിച്ചു. മണ്ഡലം ഭാരവാഹികളായ ജയ്മി നാസർ, റഷീദ ഇബ്രാഹിം, ആയിഷ വാജിദ്, താഹിറ ഹസൻ, സാഹിറ ആബിദ് തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:
Next Story