Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2020 11:58 PM GMT Updated On
date_range 5 Sep 2020 11:58 PM GMTഉപവസിച്ചു
text_fieldsbookmark_border
കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടും പി.എസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനം നടത്തുന്ന ഇടത് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും ബി.ജെ.പി ജില്ല പ്രസിഡൻറ് എന്‍. ഹരിദാസ് പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് . രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ നടന്ന ഉപവാസം ബി.ജെ.പി ദേശീയ നിര്‍വാഹ സമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ അരാജകത്വം നിലനില്‍ക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ല ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, സംസ്ഥാന സമിതിയംഗം പി. സത്യപ്രകാശ്, എ.പി. ഗംഗാധരൻ, മേഖല സെക്രട്ടറി കെ.പി. അരുണ്‍, ജില്ല ഭാരവാഹികളായ യു.ടി. ജയന്തന്‍, വിജയൻ വട്ടിപ്രം എന്നിവര്‍ സംബന്ധിച്ചു. സമാപനച്ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് എ.പി. അബ്ദുല്ലക്കുട്ടി നാരങ്ങനീര് നല്‍കി സമരം അവസാനിപ്പിച്ചു. മോഹനൻ മാനന്തേരി സ്വാഗതവും കെ. രതീശൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story