Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
സ്വാതന്ത്ര്യദിനാഘോഷം
cancel
ഇരിക്കൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളെ അണിനിരത്തിയും ചെരാതുകൾ തെളിച്ചും 75 വർഷങ്ങളുടെ മാനവിക ദൃശ്യം ഒരുക്കി. പതാക ഉയർത്തൽ, പരേഡ്, ഘോഷയാത്ര, 75 വിദ്യാർഥികൾ അണിനിരന്ന സ്വാതന്ത്ര്യ ഗാനമാലിക, ദേശഭക്തി ഗാനം, ഗാന്ധിജിയുടെ സ്പോട്ട് ഗ്ലൂ ചിത്രീകരണം, പ്രസംഗം, നാടകം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സി. റീന പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് കെ.കെ. അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു. ആയിപ്പുഴ ഗവ.യു.പി സ്കൂളിൽ ഹെഡ്‌മിസ്ട്രസ് ഇൻ ചാർജ് വി.സി. സുശീല ടീച്ചർ പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ്‌ വി. നാസറിന്റെ അധ്യക്ഷതയിൽ വാർഡ് മെംബർ കെ.പി. മുഹമ്മദ്‌ അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു. പണലാട് പൊതുജന വായനശാല സെക്രട്ടറി പി. ശശിധരൻ മാസ്റ്റർ കുട്ടികളുടെ മാസിക 'ഇതളുകൾ' പ്രകാശനം ചെയ്തു. കമാലിയ മദ്റസ എ.യു.പി സ്കൂളിൽ ഹെഡ് മാസ്റ്റർ പി. അയ്യൂബ് പതാക ഉയർത്തി. ടൗണിൽ റാലി നടത്തി. മാനേജർ പി.കെ. ശംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ.വി. അഷ്റഫ് അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് ഇരിക്കൂർ മർച്ചൻറ് യൂത്ത് വിങ് മധുര പാനീയം നൽകി. പെരുവളത്തുപറമ്പ് റഹ്‌മാനിയ ഓർഫനേജ് എ.എൽ.പി സ്കൂളിൽ 75 കുട്ടികൾ അണിനിരന്ന മെഗാ ദേശഭക്തി ഗാനാലാപനം നടത്തി. റാലി നടന്നു. ഹെഡ്മാസ്റ്റർ കെ.അബ്ദുൽ മജീദ് മാസ്റ്റർ പതാക ഉയർത്തി. പി.ടി.എ പ്രസിഡൻറ് എം.പി. ജലീലിന്റെ അധ്യക്ഷതയിൽ മാനേജർ കെ.ടി. സിയാദ് ഹാജി ഉദ്ഘാടനം ചെയ്തു. അസി.ആർ.ടി.ഒ പി. മുഹമ്മദ് റിയാസ് മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡൻറ് നസിയത്ത് ടീച്ചർ, എൻ.കെ. സുലൈഖ ടീച്ചർ, എൻ.കെ.കെ. മുഫീദ എന്നിവർ സമ്മാനവിതരണം നടത്തി. ചിത്രം 1 : ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ 75 വർഷങ്ങളുടെ മാനവിക ദൃശ്യം ചിത്രം 2 : ആയിപ്പുഴ ഗവ. യു.പി സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story