Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:37 AM IST Updated On
date_range 11 Jun 2022 5:37 AM ISTഅനുമോദിച്ചു
text_fieldsbookmark_border
തലശ്ശേരി: കേരള ആരോഗ്യ സർവകലാശാലയുടെ എം.ബി.ബി.എസ് പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ കീർത്തന മനോജിനെ നെട്ടൂർ കുന്നോത്ത് യൂത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ . നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി.കെ. സോന, എം.കെ. സതീശൻ, ഉച്ചുമ്മൽ ശശി, എ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ക്ലബിന്റെ ഉപഹാരം ചെയർപേഴ്സൻ കീർത്തന മനോജിന് കൈമാറി. വാർഡ് കൗൺസിലറും പ്രത്യേക ഉപഹാരം നൽകി. അഡ്വ. എം.സി. മനോജ് കുമാർ, കീർത്തന മനോജ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എ. കരുണൻ സ്വാഗതവും മനോജ് മൈഥിലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story