Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right...

വ​ർ​ഗ​വ​ഞ്ച​ക​രെ​ച്ചൊ​ല്ലി സി.​പി.​എ​മ്മി​ൽ പു​തി​യ വി​വാ​ദം; ജയരാജന്റെ ക്ഷണം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി; മറുപടിയുമായി കുഞ്ഞികൃഷ്ണനും

text_fields
bookmark_border
വ​ർ​ഗ​വ​ഞ്ച​ക​രെ​ച്ചൊ​ല്ലി സി.​പി.​എ​മ്മി​ൽ പു​തി​യ വി​വാ​ദം;  ജയരാജന്റെ ക്ഷണം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി; മറുപടിയുമായി കുഞ്ഞികൃഷ്ണനും
cancel

ക​ണ്ണൂ​ർ: പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ ചോ​ദ്യം​ചെ​യ്ത് വി​മ​ത​രാ​യി മ​ത്സ​രി​ച്ച് എം.​എ​ൽ.​എ​മാ​രാ​യ ടി.​കെ. ഗോ​വി​ന്ദ​നെ​യും വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ​യും ചൊ​ല്ലി സി.​പി.​എ​മ്മി​ൽ പു​തി​യ വി​വാ​ദം. പാ​ർ​ട്ടി വി​ട്ട് യു.​ഡി.​എ​ഫ് സ്വ​ത​ന്ത്ര​രാ​യി മ​ത്സ​രി​ച്ചാ​ണ് ഇ​രു​വ​രും വി​ജ​യി​ച്ച​ത്. ഇ​തോ​ടെ ഇ​രു​വ​രെ​യും വ​ർ​ഗ വ​ഞ്ച​ക​രെ​ന്ന് മു​ദ്ര​കു​ത്തി​യ സി.​പി.​എം പ​ര​സ്യ​മാ​യി അ​വ​ർ​ക്കെ​തി​രെ രം​ഗ​ത്തു​വ​രു​ക​യും ചെ​യ്തി​രു​ന്നു. അ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എം.​വി. ജ​യ​രാ​ജ​ൻ ഒ​രു ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ൽ ഇ​രു​വ​രെ​യും പാ​ർ​ട്ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ച​താ​ണ് വി​വാ​ദ​മാ​യ​ത്. തെ​റ്റ് തി​രു​ത്തി​യാ​ൽ ടി.​കെ. ഗോ​വി​ന്ദ​നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​നും പാ​ർ​ട്ടി​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​മെ​ന്നും അ​ങ്ങ​നെ വ​ന്നാ​ൽ അ​വ​രെ ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​ൽ സി.​പി.​എ​മ്മി​ന് മ​ടി​യി​ല്ലെ​ന്നു​മാ​ണ് ജ​യ​രാ​ജ​ൻ പ​റ​ഞ്ഞ​ത്. ഗോ​വി​ന്ദ​നും കു​ഞ്ഞി​കൃ​ഷ്ണ​നും സി.​പി.​എ​മ്മി​ൽ വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​ന്റെ ര​ഹ​സ്യ പി​ന്തു​ണ​യു​ണ്ടെ​ന്ന ച​ർ​ച്ച നേ​ര​ത്തേ​ത​ന്നെ സ​ജീ​വ​മാ​യ​തി​നി​ടെ​യാ​ണ് എം.​വി. ജ​യ​രാ​ജ​ന്റെ പ്ര​സ്താ​വ​ന. പ​രോ​ക്ഷ​മാ​യി ഇ​രു​വ​രെ​യും പാ​ർ​ട്ടി​യി​ലേ​ക്ക് ക്ഷ​ണി​ക്ക​ലാ​യാ​ണ് ഈ ​പ്ര​സ്താ​വ​ന​യെ പ​ല​രും കാ​ണു​ന്ന​ത്. എ​ന്നാ​ൽ, ജ​യ​രാ​ജ​ന്റെ പ്ര​സ്താ​വ​ന​യെ ത​ള്ളി​ക്കൊ​ണ്ടാ​ണ് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ രം​ഗ​ത്തു​വ​ന്ന​ത്. ഒ​രോ​രു​ത്ത​രും ഓ​രോ ചാ​ന​ലി​ൽ വ​ന്ന് സം​സാ​രി​ക്കു​ന്ന​തി​ന് മ​റു​പ​ടി പ​റ​യേ​ണ്ട​തി​ല്ലെ​ന്നും പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​യ​ല്ല അ​ദ്ദേ​ഹം സം​സാ​രി​ച്ച​തെ​ന്നും പ​റ​ഞ്ഞ ഗോ​വി​ന്ദ​ൻ, വി​മ​ത​ർ പാ​ർ​ട്ടി​യോ​ട് ചെ​യ്ത​ത് വ​ർ​ഗ​വ​ഞ്ച​ന​യാ​ണെ​ന്നും അ​വ​ർ എ​ടു​ത്ത​ത് ച​തി​യു​ടെ നി​ല​പാ​ടാ​ണെ​ന്നും ആ​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ജി. ​സു​ധാ​ക​ര​നും ടി.​കെ. ഗോ​വി​ന്ദ​നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​നും പാ​ർ​ട്ടി​യെ വ​ഞ്ചി​ച്ചാ​ണ് പു​റ​ത്തേ​ക്കു പോ​യ​ത്. അ​തൊ​രു വ​ർ​ഗ​വ​ഞ്ച​ന​യാ​ണ്.

പാ​ർ​ട്ടി അ​ത് കൃ​ത്യ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ടെ​ന്നും തെ​റ്റ് തി​രു​ത്തു​ന്ന ആ​ർ​ക്കും ക​മ്യൂ​ണി​സ്‌​റ്റ് പാ​ർ​ട്ടി​യി​ലേ​ക്ക് വ​രാ​മെ​ന്ന​ത് ലോ​ക​ത്തി​ലെ എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​യ കാ​ര്യ​മാ​ണെ​ന്നും ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി. അ​തി​നു പി​ന്നാ​ലെ ജ​യ​രാ​ജ​ൻ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​രി​ൽ പ​റ​ഞ്ഞ നി​ല​പാ​ട് തൃ​ശൂ​രി​ൽ മാ​റ്റി​പ്പ​റ​യു​ക​യും ചെ​യ്തു. സി.​പി.​എം വി​ട്ട് എം.​എ​ൽ.​എ ആ​യ​വ​ർ വ​ർ​ഗ​വ​ഞ്ച​ക​ർ ത​ന്നെ​യാ​ണെ​ന്നാ​ണ് ജ​യ​രാ​ജ​ൻ പ​റ​ഞ്ഞ​ത്. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളാ​യി​രു​ന്ന കു​ഞ്ഞി​കൃ​ഷ്ണ​നും ഗോ​വി​ന്ദ​നും നേ​തൃ​ത്വ​ത്തി​ന്റെ ന​ട​പ​ടി​ക​ളെ ചോ​ദ്യം ചെ​യ്ത് പു​റ​ത്തു​പോ​വു​ക​യാ​യി​രു​ന്നു. പ​യ്യ​ന്നൂ​രി​ലെ ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പി​നെ​തി​രെ നാ​ളു​ക​ളോ​ളം പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യി ക​ല​ഹി​ച്ചാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ൻ സി.​പി.​എ​മ്മി​ൽ​നി​ന്ന് പ​ടി​യി​റ​ങ്ങി​യ​ത്. എ​ന്നാ​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്റെ ഭാ​ര്യ​യും മ​ഹി​ള അ​സോ​സി​യേ​ഷ​ൻ നേ​താ​വു​മാ​യ പി.​കെ. ശ്യാ​മ​ള​യെ ത​ളി​പ്പ​റ​മ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​നെ​തി​രെ​യാ​ണ് ടി.​കെ. ഗോ​വി​ന്ദ​ൻ നേ​തൃ​ത്വ​ത്തെ വെ​ല്ലു​വി​ളി​ച്ച് പാ​ർ​ട്ടി​വി​ട്ട​ത്. ഇ​രു​വ​ർ​ക്കും നേ​തൃ​ത്വ​ത്തി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്റെ​യും അ​ണി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​ത്തി​ന്റെ​യും ര​ഹ​സ്യ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു. ഇ​ക്കാ​ര്യം തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​പ്പോ​ൾ വ്യ​ക്ത​മാ​വു​ക​യും ചെ​യ്തു.

യു.​ഡി.​എ​ഫി​ന്റെ ഭാ​ഗ​മാ​യ​തോ​ടെ എം.​എ​ൽ.​എ​മാ​രാ​യ ഇ​രു​വ​രെ​യും അ​ക​റ്റി​നി​ർ​ത്താ​ൻ പാ​ർ​ട്ടി നേ​തൃ​ത്വം ത​ളി​പ്പ​റ​മ്പ്, പ​യ്യ​ന്നൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. എ​ങ്കി​ലും ഇ​രു​വ​ർ​ക്കും സി.​പി എ​മ്മി​ലെ ചി​ല​രു​ടെ ര​ഹ​സ്യ​പി​ന്തു​ണ ല​ഭി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പാ​ർ​ട്ടി കോ​ട്ട​ക​ൾ ര​ണ്ടും ആ​ദ്യ​മാ​യി ന​ഷ്‌​ട​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി​യും കു​ഞ്ഞി​കൃ​ഷ്ണ​നെ​യും ഗോ​വി​ന്ദ​നെ​യും അ​ക​റ്റി​നി​ർ​ത്തേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ട് സി.​പി.​എ​മ്മി​ലെ ഒ​രു വി​ഭാ​ഗ​ത്തി​നു​ണ്ട്. ഇ​തി​ന്റെ​യെ​ല്ലാം തു​ട​ർ​ച്ച​യാ​യാ​ണ് ഇ​രു​വ​രെ​യും ജ​യ​രാ​ജ​ൻ പാ​ർ​ട്ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ച​തെ​ന്ന വി​ല​യി​രു​ത്ത​ലാ​ണു​ള്ള​ത്. അ​തി​നെ​യാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​തി​വേ​ഗം ത​ള്ളി​യ​ത്. ന​വ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം അ​ണി​ക​ൾ വി​ഷ​യം ചൂ​ടേ​റി​യ ച​ർ​ച്ച​യാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം താ​ൻ ചെ​യ്ത തെ​റ്റ് എ​ന്തെ​ന്ന് സി.​പി.​എം നേ​തൃ​ത്വം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് തി​രി​ച്ച​ടി​ച്ച കു​ഞ്ഞി​കൃ​ഷ്ണ​ൻ പി.​എം ശ്രീ​യോ വി​ഴി​ഞ്ഞ​മോ പ​റ​ഞ്ഞ​ല്ല പാ​ർ​ട്ടി വി​ട്ട​തെ​ന്നും താ​ൻ ഇ​പ്പോ​ഴും ക​മ്യൂ​ണി​സ്‌​റ്റാ​ണെ​ന്നും തു​റ​ന്ന​ടി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PoliticalCPMkannur
News Summary - New controversy in CPM over 'class traitors'; State Secretary rejects Jayarajan's invitation, Kunjikrishnan responds
Next Story