ദേശീയപാതയിൽ അപകടം തുടർക്കഥ
text_fieldsതലശ്ശേരി തലായി ദേശീയപാതയിലുണ്ടായ വാഹനാപകടം
തലശ്ശേരി: തലായി ദേശീയപാതയിൽ അപകടം പതിവാകുന്നു. റോഡിലെ കുഴികളാണ് അപകടത്തിന് പ്രധാന കാരണമാവുന്നത്. കാലവർഷം തുടങ്ങിയത് മുതൽ ദേശീയപാതയിലെ പല ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.
ഇടക്ക് പൂഴിയും ജെല്ലിയുമിട്ട് കുഴികൾ അടക്കുന്നുണ്ടെങ്കിലും മഴ കനക്കുമ്പോൾ കുഴി വീണ്ടും ഉടലെടുക്കുന്നു. ഗോപാലപേട്ട ബസ് സ്റ്റോപ്പിന് സമീപത്തെ വളവിൽ നിത്യേനയെന്നോണം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഉണ്ടാവുന്നത്. വെള്ളിയാഴ്ച രാവിലെയും അപകടമുണ്ടായി.
രണ്ട് പേർക്ക് പരിക്കേറ്റു. ബസ് സ്റ്റോപ്പിന് സമീപത്തെ റോഡിലെ വളവിൽ രൂപപ്പെട്ട കുഴി വെട്ടിക്കാൻ ചെറുകിട വാഹനങ്ങൾ ശ്രമിക്കുന്നതിനിടെ ദീർഘദൂര ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഇടിച്ചാണ് പലപ്പോഴും അപകടം സംഭവിക്കുന്നത്. ദേശീയപാതയിൽ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാൻ ഒരു സംവിധാനവുമില്ല. ലക്കും ലഗാനുമില്ലാതെയാണ് ദീർഘദൂര ബസുകളുടെ പാച്ചിൽ. രണ്ടാഴ്ച മുമ്പ് പെട്ടിപ്പാലം ലിമിറ്റിൽ കണ്ണൂർ - കോഴിക്കോട് റൂട്ടിൽ ഓടുന്ന രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 70 പേർക്കാണ് പരിക്കേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

