Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2022 4:16 AM GMT Updated On
date_range 7 July 2022 4:16 AM GMTസൗജന്യമായി ഖബറൊരുക്കി നന്മക്കൂട്ടം
text_fieldsകേളകം: തികച്ചും സൗജന്യമായി ഖബർ ഒരുക്കുന്ന പത്തംഗസംഘം നാടിന് മാതൃകയാകുന്നു. അടക്കാത്തോട് ജുമാമസ്ജിദിൽ കുടിയേറ്റകാലം മുതൽ ഖബർ നിർമിച്ചുനൽകിയിരുന്ന കുടുംബങ്ങളിലെ പിന്മുറക്കാരാണ് ഇപ്പോഴും ഇവിടെ ഖബറിടമൊരുക്കുന്നത്.
നിത്യജീവിതത്തിനായി കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരാണ് ഈ കൂട്ടായ്മയിലുള്ളത്. മരണവാർത്ത അറിയുന്ന നിമിഷം മറ്റെല്ലാ ജോലിയും ഉപേക്ഷിച്ചാണ് ഈ നന്മക്കൂട്ടം ഖബർസ്ഥാനിലെത്തുന്നത്. വളകുഴിയിൽ സലാം, കൊച്ചുപറമ്പിൽ ഷമീർ, അലിയാർ, ഷരീഫ് എന്നിവരാണ് നന്മനിറഞ്ഞ സേവനത്തിന് നേതൃത്വം നൽകുന്നത്.
Next Story