Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവോട്ടില്ലാ...

വോട്ടില്ലാ സ്ഥാനാർഥികൾ; പുലിവാല് പിടിച്ച് ലീഗും ബി.ജെ.പിയും

text_fields
bookmark_border
വോട്ടില്ലാ സ്ഥാനാർഥികൾ; പുലിവാല് പിടിച്ച് ലീഗും ബി.ജെ.പിയും
cancel

നടുവിൽ (കണ്ണൂർ): സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച്​ സമൂഹമാധ്യമങ്ങളിൽ പ്രചാരണവും ആരംഭിച്ചു നാമനിർദേശപത്രിക നൽകാൻ ഒരുങ്ങുമ്പോൾ സ്ഥാനാർഥിക്ക് വോട്ടില്ലെന്ന്​ അറിയുക. കണ്ണൂർ നടുവിൽ പഞ്ചായത്തിൽ ആണ് മുസ്​ലിം ലീഗും ബി.ജെ.പിയും വോട്ടില്ലാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു പുലിവാല് പിടിച്ചത്. ദലിത്‌ ലീഗിലേക്ക് മെംബർഷിപ് ഉൾപ്പെടെ നൽകിയായിരുന്നു മുസ്​ലിം ലീഗ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്​.

മുസ്​ലിം ലീഗി​െൻറ തട്ടകമായി അറിയപ്പെടുന്ന 16ാം വാർഡ് ഇത്തവണ പട്ടികവർഗ വനിതാ സംവരണമാണ്. ഇവിടെ മത്സരിക്കാനായി ദലിത് കോൺഗ്രസ്‌ നേതാവി​െൻറ ഭാര്യയെയാണ് ലീഗ് കണ്ടെത്തിയത്. പാർട്ടി അംഗത്വം നൽകി സ്ഥാനാർഥിയായി പ്രാഖ്യാപിച്ചു രണ്ട് ദിവസത്തിനു ശേഷമാണ് ഇവർക്ക്​ വോട്ടില്ലെന്നത്​ മനസ്സിലാവുന്നത്.





പഞ്ചായത്തിലെ 13ാം വാർഡിൽ ബി.ജെ.പി പ്രഖ്യാപിച്ച സ്ഥാനാർഥിക്കും സമാനസ്ഥിതിയായിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചാരണം ആരംഭിച്ച ശേഷമാണു വോട്ടില്ലെന്ന് മനസ്സിലാവുന്നത്. അബദ്ധം മനസ്സിലായതോടെ പുതിയ സ്ഥാനാർഥികളെ കണ്ടെത്തി പത്രിക നൽകി ഇരുപാർട്ടിയ​ും. ഇരു പാർട്ടിക്കും പറ്റിയ അമളി സമൂഹമാധ്യമങ്ങളിൽ എതിരാളികൾ ആഘോഷമാക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayath election 2020
Next Story