എം.വി. ദേവൻ കലാപുരസ്കാരം ടി. കലാധരന് സമ്മാനിച്ചു
text_fieldsടി. കലാധരന് ബോസ് കൃഷ്ണമാചാരി പുരസ്കാര സമർപ്പണം നടത്തുന്നു
മാഹി: ഈ വർഷത്തെ എം.വി. ദേവൻ കലാപുരസ്കാരം ചിത്രകാരനും ശിൽപിയുമായ ടി. കലാധരന് സമ്മാനിച്ചു. മലയാള കലാഗ്രാമത്തിൽ കൊച്ചി-മുസിരിസ് ബിനാലെയുടെ സ്ഥാപകാംഗവും ചെയർമാനുമായ ബോസ് കൃഷ്ണമാചാരിയാണ് പുരസ്കാര സമർപ്പണം നടത്തിയത്. എം.വി. ദേവന്റെ സ്മരണക്കായി സമർപ്പിച്ച ദേവയാനം 2023 ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഡോ. മഹേഷ് മംഗലാട്ട് അധ്യക്ഷത വഹിച്ചു. പൊന്ന്യം ചന്ദ്രൻ, ഒ. അജിത്കുമാർ, പ്രശാന്ത് ഒളവിലം, പി. ജയരാജൻ, ബിനുരാജ് കലാപീഠം, സുരേഷ് കൂത്തുപറമ്പ് എന്നിവർ സംസാരിച്ചു.
മലയാള കലാഗ്രാമം, കൊച്ചിയിലെ നാണപ്പ ആർട്ട് ഗ്യാലറി, പൗർണമി ആർട് ഗാലറി എന്നിവയുടെ സഹകരണത്തോടെയാണ് കൂത്തുപറമ്പ് ആസ്ഥാനമായ ഏഷ്യൻ ആർട്സ് സെന്റർ ചിത്രപ്രദർശനം സംഘടിപ്പിക്കുന്നത്. ചിത്രരചയിതാക്കളായ ബാലൻ നമ്പ്യാർ, എസ്.ജി. വാസുദേവ്, എൻ.പി.കെ. മുത്തുക്കോയ, ആർട്ടിസ്റ്റ് നമ്പൂതിരി, ബാബു സേവ്യർ, പ്രദീപ് പുത്തൂർ, അജയകുമാർ, മുരളി ചിരോത്ത്, ടി. കലാധരൻ, ജി. രാജേന്ദ്രൻ എന്നിവരുൾപ്പെടെ മുതിർന്ന തലമുറയിലും പുതുതലമുറയിലുംപെട്ട 70ലേറെ കലാകാരന്മാരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുൾപ്പെടുത്തിയിട്ടുള്ളത്. മലയാള കലാഗ്രാമത്തിലെ എം.വി. ദേവൻ ആർട്ട് ഗ്യാലറിയിൽ നടക്കുന്ന പ്രദർശനം മേയ് 10ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

