Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMuzhappilangadchevron_rightമു​ഴ​പ്പി​ല​ങ്ങാ​ട്...

മു​ഴ​പ്പി​ല​ങ്ങാ​ട് ഡ്രൈ​വ് ഇ​ൻ ബീ​ച്ചി​ലെ ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജ് പു​നഃ​സ്ഥാ​പി​ച്ചു

text_fields
bookmark_border
ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജ്
cancel
camera_alt

പു​നഃ​സ്ഥാ​പി​ച്ച ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജ്

മു​ഴ​പ്പി​ല​ങ്ങാ​ട്: ക​ട​ൽ​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ കാ​ര​ണം മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ചി​ല്‍ സ്ഥാ​പി​ച്ച ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജ് അ​ഴി​ച്ചു​മാ​റ്റി​യ​ത് പു​നഃ​സ്ഥാ​പി​ച്ചു. ബു​ധ​നാ​ഴ്ച​യോ​ടെ പു​നഃ​സ്ഥാ​പി​ച്ചെ​ങ്കി​ലും സ​ന്ദ​ർ​ശ​ക​രെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് തു​ട​ങ്ങി​യി​ട്ടി​ല്ല. പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ കാ​ര്യ​ക്ഷ​മ​ത​യും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കി​യ ശേ​ഷം ര​ണ്ടു ദി​വ​സ​ത്തി​ന​കം സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നാ​നു​മ​തി ഉ​ണ്ടാ​കു​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ച​ത്.

നേ​രത്തെ ഇ​ത് ഡ്രൈ​വ് ഇ​ൻ ബീ​ച്ച് അ​വ​സാ​നി​ക്കു​ന്ന ധ​ർ​മ​ടം തു​രു​ത്തി​ന​ടു​ത്താ​യി തെ​റി​മ്മ​ൽ ഭാ​ഗ​ത്താ​യി​രു​ന്നു സ്ഥാ​പി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് തി​ര​മാ​ല​ക​ൾ ക​ര​യി​ലെ കൂ​ടു​ത​ൽ ഭാ​ഗ​വും വി​ഴു​ങ്ങി​യ​തോ​ടെ അ​വി​ടു​ന്ന് അ​ഴി​ച്ചു​മാ​റ്റി കു​ളം ബ​സാ​ർ റോ​ഡി​ന​ടു​ത്താ​യി സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.

ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​വി​ടെ​നി​ന്ന് വീ​ണ്ടും അ​ഴി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു. ഉ​യ​ര്‍ന്ന തി​ര​മാ​ല​ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നു​ള്ള സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ മു​ന്ന​റി​യി​പ്പ് ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ഴി​ച്ചു മാ​റ്റി​യ​ത്.

ബീ​ച്ചി​ലേ​ക്ക് കൂ​ടു​ത​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന് വേ​ണ്ടി ക​ട​ലി​ന്റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജ് സ്ഥാ​പി​ച്ച​ത്. 2022ൽ ​മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ആ​യി​രു​ന്നു ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

തി​രൂ​രി​ലെ തൂ​വ​ൽ തീ​രം ഏ​ജ​ൻ​സി​ക്കാ​ണ് ന​ട​ത്തി​പ്പ് ചു​മ​ത​ല. സ​ന്ദ​ർ​ശ​ക​രി​ൽ​നി​ന്ന് ബ്രി​ഡ്ജി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ഫീ​സ് തു​ട​ക്ക​ത്തി​ൽ 200 രൂ​പ ഉ​ണ്ടാ​യി​രു​ന്ന​ത് പി​ന്നീ​ട് 120 ആ​യി കു​റ​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsFloating BridgeDrive-in Beach
News Summary - The floating bridge at Muzhappilangad Drive-in Beach has been restored
Next Story