Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഴപ്പിലങ്ങാട് ദേശീയപാതയിൽ ലോറിക്ക് പിറകിൽ കോഴി ലോറി ഇടിച്ച് ഗതാഗതക്കുരുക്ക്
text_fieldsbookmark_border
അപകടത്തിൽപെട്ട ലോറി
മുഴപ്പിലങ്ങാട്: കണ്ണൂർ - തലശ്ശേരി ദേശീയ പാതയിൽ നിറയെ കോഴിയുമായി കണ്ണൂരിലേക്ക് പോവുകയായിരുന്ന ലോറി മുന്നിൽ പോകുന്ന മറ്റൊരു ലോറിയിൽ ഇടിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം കുരുക്കുണ്ടായി. മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസ് നിർമാണം നടക്കുന്ന സർവീസ് റോഡിൽ തിങ്കളാഴ്ച രാവിലെ ഏഴിനാണ് അപകടം.
എടക്കാട് പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രണ വിധേയമാക്കി. അപകടത്തിൽ പെട്ട കോഴി വണ്ടി ക്രെയിനിൻ്റെ സഹായത്തോടെ മാറ്റാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.
റോഡ് അപകടാവസ്ഥയിലായത് കാരണം ഇവിടെ തുടർച്ചയായി അപകടം പതിവാകുകയും ഗതാഗതം തടസ്സപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നത് ഇത് വഴിയുള്ള യാത്രക്കാർക്ക് ദുരിതമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

