Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുഴപ്പിലങ്ങാട് ഗ്രാമീണ...

മുഴപ്പിലങ്ങാട് ഗ്രാമീണ റോഡുകൾ ശോച്യാവസ്ഥയിൽ

text_fields
bookmark_border
road
cancel
camera_alt

പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ആ​യാ​റ​ത്ത് പാ​ലം റോ​ഡ്

എ​ട​ക്കാ​ട്: മു​ഴ​പ്പി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ലെ പാ​ച്ചാ​ക്ക​ര റോ​ഡ്, ആ​യാ​റ​ത്ത് പാ​ലം റോ​ഡ്, വാ​ർ​ഡ് 15ലെ ​കെ​ട്ടി​ന​കം ഭാ​ഗ​ത്തെ റോ​ഡ് എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണം ന​ട​ത്താ​ത്ത​ത് വ​രു​ന്ന മ​ഴ​ക്കാ​ല​ത്ത് ജ​ന​ങ്ങ​ൾ​ക്ക് ദു​രി​ത യാ​ത്ര​യാ​കും.

സ്കൂ​ൾ വാ​നു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന റോ​ഡു​ക​ളാ​ണി​ത്. ആ​യ​റ​ത്ത് പാ​ലം റോ​ഡ് വ​ഴി ഏ​ഴ​ര മു​ന​മ്പ് തോ​ട്ട​ട എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്നു​ണ്ട് ന​ടാ​ൽ ഗേ​റ്റ് ലോ​ക്കാ​വു​ന്ന ഘ​ട്ട​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ല​ശ്ശേ​രി റോ​ഡി​ലെ​ത്താ​ൻ ആ​യാ​റ​ത്ത് എ​ട​ക്കാ​ട് റോ​ഡി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

ആ​യാ​റ​ത്ത് പാ​ലം മു​ത​ൽ ബീ​ച്ച് റോ​ഡ് ജ​ങ്ഷ​ൻ വ​രെ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ന​വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, ഒ​രു മ​ഴ​ക്കാ​ലം ക​ഴി​ഞ്ഞ​തോ​ടെ റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. റോ​ഡ് ക​ല്ലി​ട്ട് ഉ​യ​ർ​ത്തി​ക്കൊ​ണ്ട് ന​ല്ല രീ​തി​യി​ൽ ടാ​ർ ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

പാ​ച്ചാ​ക്ക​ര റോ​ഡ് മു​നീ​റു​ൽ ഇ​സ് ലാം ​മ​ദ്ര​സ മു​ത​ൽ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ലാ​ണു​ള്ള​ത്. കെ​ട്ടി​ന​കം ഭാ​ഗ​ത്തെ ബി​സ്മി​ല്ല സ്റ്റോ​റി​ന​ടു​ത്ത് ഗം​ഗ​ൻ പീ​ടി​ക​ക്ക് സ​മീ​പ​വും റോ​ഡ് ത​ക​ർ​ന്നി​ട്ടു​ണ്ട്. താ​ൽ​ക്കാ​ലി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യ​ത് കൊ​ണ്ടാ​ണ് റോ​ഡ് തു​ട​ർ​ച്ച​യാ​യി പൊ​ട്ടി​പ്പൊ​ളി​യു​ന്ന​തെ​ന്നും പൂ​ർ​ണ​മാ​യും റോ​ഡ് ന​ന്നാ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur News
News Summary - Muzhapilangad rural roads in poor condition
Next Story